Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനെ ആവശ്യമുണ്ട്‌, പുകവലിയ്‌ക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല

കൊച്ചി: ഇത്‌ പുരുഷന്മാര്‍ക്കുള്ള ഒരു അറിയിപ്പാണ്‌ പ്രത്യേകിച്ചും അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ നിന്നും ഒരു വധുവിനെവേണമെന്നാഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കുള്ളത്‌.

നിങ്ങള്‍ പുകവലിയ്‌ക്കുന്നയാളാണോ? ഇടക്കിടെ ഓരോ പേരും പറഞ്ഞ്‌ പെഗ്‌ കണക്കിന്‌ മദ്യം അകത്താക്കാറുണ്ടോ? എങ്കില്‍ ഒരു പെണ്ണിനെ മോഹിച്ച്‌ കൊച്ചിയ്‌ക്ക്‌ പോകേണ്ടതില്ല. വലിയന്‍മാരെയും കുടിയന്‍മാരെയും കെട്ടില്ലെന്നാണ്‌ കൊച്ചിയിലെ വിവാഹം കാത്തിരിക്കുന്ന പെണ്‍മണികള്‍ ഒന്നടങ്കം പറയുന്നത്‌.

കൊച്ചിയിലെ മുന്‍നിര കോളെജായ സെന്റ്‌ തേരേസാസിലെ പെണ്‍ുകുട്ടികളാണ്‌ ഇങ്ങനെയൊരു പ്രതിജ്ഞയെടുത്തിരിക്കുന്നത്‌. തങ്ങളുടെ പ്രതിജ്ഞയെപ്പറ്റി വിദ്യാര്‍ത്ഥിനികള്‍ പറയുന്നതിങ്ങനെ. ഞങ്ങളുടെ തലമുറയ്‌ക്കുവേണ്ടി മാത്രമല്ല വരും തലമുറയ്‌ക്കുവേണ്ടിക്കൂടിയാണ്‌ ഞങ്ങളിത്തരം ഒരു തീരുമാനമെടുത്തത്‌.

ഭര്‍ത്താവ്‌ വലിയ്‌ക്കുമ്പോള്‍ പുകവലിശീലമാക്കാത്ത ഭാര്യയും കുട്ടിയും വരെ അതിന്റെ ദോഷവശങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും കാര്യവും ഇങ്ങനെതന്നെ. സമാധാനപരമായ ജീവിതം ആഗ്രഹിച്ചെത്തുന്ന പെണ്‍കുട്ടികള്‍ പകച്ചുപോകുന്നു. ഒപ്പം ഒന്നുമറിയാതെ പിറക്കുന്ന കുഞ്ഞുങ്ങളും ഇരകളാക്കപ്പെടുന്നു.

കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതാണ്‌. ഈ നിയമം വന്നതോടെ പുരുഷന്മാര്‍ വീട്ടില്‍ത്തന്നെയിരുന്നാണ്‌ പുകവലിയ്‌ക്കുന്നത്‌. ഇത്തരം ശീലങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളൊന്നും ഫലപ്രദമല്ല.

മറ്റൊരു തരത്തില്‍പറഞ്ഞാല്‍ ഇവ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഇത്തരമൊരു തീരുമാനത്തിലൂടെയെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ഞങ്ങള്‍- വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം പറയുന്നു.

സമൂഹത്തിന്റെ പലമേഖലകളില്‍ നിന്നും വദ്യാര്‍ത്ഥികള്‍ക്ക്‌ പിന്തുണയുമായി പലരും മുന്നോട്ടുവരുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+