Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിനെച്ചൊല്ലി‍ വീണ്ടും വാഗ്വാദം

ഇടുക്കി : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി. കേരളത്തില്‍ ഡാം പണിയാന്‍ അന്യസംസ്ഥാനത്തിന്റെ അനുമതി വേണ്ടെന്ന് ജലവിഭവ മന്ത്രി പ്രേമചന്ദ്രന്‍.

മുല്ലപ്പെരിയാറിന്റെ സംഭരണശേഷിയും കവിഞ്ഞ് വെളളം നിറഞ്ഞതോടെയാണ് ഒരിടവേളയ്ക്കു ശേഷം തമിഴ്നാടും കേരളവും ഡാമിന്റെ പേരില്‍ ഏറ്റുമുട്ടുന്നത്.

പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കരുതെന്ന് കരുണാനിധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കരുണാനിധിയുടെ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കകം പ്രേമചന്ദ്രന്റെ തിരിച്ചടിയുമുണ്ടായി. കേരളത്തിനകത്ത് ഡാം പണിയാന്‍ അന്യസംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നാണ് മന്ത്രി പ്രസ്താവിച്ചത്.

ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ മധ്യഭാഗത്ത് വിളളല്‍ കണ്ടെത്തിയിട്ടുണ്ട്. വിളളല്‍ അപകടമുളളതല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ഔദ്യോഗിക ഭാഷ്യം.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+