കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: മൂന്നാം സംഘത്തിന്റെ ദൗത്യം രണ്ടിന്‌ തുടങ്ങും

  • By Staff
Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി നിയോഗിച്ച മൂന്നാമത്തെ ദൗത്യസംഘം ചൊവ്വാഴ്‌ച വൈകീട്ട്‌ മൂന്നാറിലെത്തി.

നവംബര്‍ രണ്ടിന്‌ ഒഴിപ്പിക്കല്‍ പുനരാരംഭിയ്‌ക്കുമെന്ന്‌ സംഘത്തലവന്‍ കെ.എന്‍ രാമാനന്ദന്‍ അറിയിച്ചു. ഇതിനായി ബുധനാഴ്‌ച റവന്യൂ-സര്‍വ്വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
സര്‍വ്വേ ഡയറക്ടര്‍ എസ്. രവീന്ദ്രന്‍, ഐ.ജി ഋഷിരാജ് സിംഗ്, ഇടുക്കി ജില്ലകളക്ടര്‍ അശോക് കുമാര്‍ സിംഗ് എന്നിവണ് സംഘത്തിലെ മറ്റംഗങ്ങള്‍.

ഐജി ഋഷിരാജ്‌ സിംഗ്‌ നവംബര്‍ ഒന്നിനും സര്‍വ്വേ ഡയറക്ടര്‍ കെ.രവീന്ദ്രന്‍ രണ്ടാം തിയ്യതിയും മൂന്നാറിലെത്തും, ഇവരുമായി ചര്‍ച്ചചെയ്‌ത്‌ ഭാവിപരിപാടികള്‍ തീരുമാനിയ്‌ക്കുമെന്നും കാര്യങ്ങളെല്ലാം പഠിച്ചുവരുകയാണെന്നും രാമാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കെ.സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മടങ്ങിയതോടെ കയ്യേറ്റ സ്ഥലങ്ങളില്‍ മിക്കതിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വി.എന്‍ ഗോപാല മേനോന്‍റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട ദൗത്യസംഘം വന്‍‌കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലായിരിക്കും ശ്രദ്ധിക്കുകയെന്ന് നേരത്തേപറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ ഒരു കയ്യേറ്റം പോലും ഇവിടെ ഒഴിപ്പിച്ചിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X