കോടിയേരിയ്‌ക്കെതിരെ ക്വോവാറണ്ടോ ഹര്‍ജി
കൊച്ചി: ചങ്ങനാശേരി എന്‍എസ്‌എസ് ഹിന്ദുകോളെജിലെ സംഘര്‍ഷത്തില്‍ എഎസ്‌ഐ കൊല്ലപ്പെട്ടയുടന്‍ എബിവിപി പ്രവര്‍ത്തകരാണ് കുറ്റക്കാരെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കാണിച്ച് ഹര്‍ജി.
അഭിഭാഷകനായ റസല്‍ ജോയിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടോ, പ്രഥമവിവരറിപ്പോര്‍ട്ടോ പരിശോധിയ്‌ക്കാതെ തന്നെ ആര്‍എസ്‌എസ്, എബിവിപി പ്രവര്‍ത്തരാണ് കൊലയ്‌ക്കുത്തരവാദികളെന്ന് പ്രസ്‌താവിച്ച ആഭ്യന്തരമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്.
പക്ഷപാതത്തോടെയാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ആഭ്യന്തരമന്ത്രിയോട് പദവിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി അടുത്തദിവസം പരിഗണിയ്‌ക്കും. ദേവെഗൗഡ ജനതാദള്‍ സംസ്ഥാന കൗണ്‍സിലംഗമാണ് റസല്‍ ജോയി.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications