Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവില്‍ നിന്നും മോഡല്‍ ഗീതാഞ്‌ജലി വീണ്ടും ജീവിതത്തിലേയ്‌ക്ക്‌

ദില്ലി: മോഡലിംഗ്‌ രംഗത്തുനിന്നും മയക്കുമരുന്നിന്റെ ലോകത്തും പിന്നീട്‌ തെരുവിലുമെത്തിയ ഗീതാഞ്‌ജലി നാഗ്‌പാല്‍ സാധാരണ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുവരുന്നു.Geetanjali with a new look

തെരുവില്‍ നിന്നും കണ്ടെത്തി വനിതാ കമ്മിഷന്‍ പ്രവര്‍ത്തര്‍ ഗീതാഞ്‌ജലിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതിയാണ്‌ മുപ്പത്തിമൂന്നുകാരിയായ ഗീതാഞ്‌ജലിയെ പുനരധിവാസ കേന്ദ്രത്തില്‍ അയയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചത്‌. മനോനിലതെറ്റിയ നിലയിലായിരുന്നു ഇവരെതെരുവില്‍ കണ്ടെത്തിയത്‌.

ഇപ്പോള്‍ പൂര്‍വ്വസ്ഥിതിയിലായ ഗീതാഞ്‌ജലി വൈകാതെ അമ്മയ്‌ക്കൊപ്പം പോകും. രണ്ടുമാസം മുമ്പ്‌ തെരുവില്‍ കണ്ടെത്തിയ ഗീതാഞ്‌ജലിയുടെ ശോചനീയാവസ്ഥ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.

Geetanjali in her old days on streetഇപ്പോള്‍ ഇവരെ മാധ്യമശ്രദ്ധയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ്‌ അമ്മയ്‌ക്കൊപ്പം വിടുന്നതെന്നും മാനസിക നില പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലാകാന്‍ നല്ലഅന്തരീക്ഷം ആവശ്യമാണെന്നും ഹരിയാനയിലെ വിദ്യാദേവി ജന്‍ന്റാല്‍ ഹൈസ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഗുണ്‍വീന്ദര്‍ കൗര്‍ അറിയിച്ചു. ചികിത്സയ്‌ക്ക്‌ ശേഷം ഗീതാഞ്‌ജലിയെ ഇവിടെത്തെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു പ്രവേശിപ്പിച്ചത്‌.

സൈക്കള്‍ ചവിട്ടല്‍ മുതല്‍ പാചകവും പൂന്തോട്ടമൊരുക്കലും തുടങ്ങി തനിയ്‌ക്കിഷ്ടപ്പെട്ട കാര്യങ്ങളൊക്കെ ഗീതാഞ്‌ജലി ഇപ്പോള്‍ ചെയ്യുന്നുണ്ട്‌. മാത്രമല്ല വൈകാതെ തന്നെ ഇഷ്ടവിഷയമായ ഫാഷന്‍ സ്റ്റഡീസില്‍ ഒരു ഹ്രസ്വകാല കോഴ്‌സ്‌ ചെയ്യാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്‌.

പഴയതിലും ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ഗീതാഞ്‌ജലി ഫാഷന്‍ ലോകത്ത്‌ തിരിച്ചുവരുകയും ശ്രദ്ധിയ്‌ക്കപ്പെടുകയും ചെയ്യുമെന്നാണ്‌ തങ്ങള്‍ കരുതുന്നതെന്ന്‌ ഇവരെ ചികിത്സിച്ച വിംഹാന്‍സ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+