മുകേഷിന് മുംബൈയിലൊരു സ്വപ്‌നസൗധം
മുംബൈയിലെ അല്‍റ്റമൗണ്ട് റോഡില്‍ വെറും ആറംഗങ്ങള്‍ക്കായി 4000 കോടിരൂപചെലവിട്ട് അറുനൂറു ജോലിക്കാരുമായി ഒരു 27നില മാളിക ഉയരുന്നു. ഇത് ആര്‍ക്കുവേണ്ടിയാണെന്ന് ഒരു ചോദ്യം മനസ്സിലുയരുന്നില്ലേ ലോകസമ്പന്നന്‍ മുകേഷ് അംബാനിയ്‌ക്കുവേണ്ടിത്തന്നെ.
രണ്ടായിരത്തി എട്ടില്‍ പൂര്‍ത്തിയാകത്തക്കിധത്തില്‍ ഈ മണിസൗധത്തിന്റെ പണികള്‍ പുരോഗമിയ്‌ക്കുകയാണ്. ആന്റ്‌ലിയ എന്നുപേരിട്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ സവിശേഷതകള്‍ ഇങ്ങനെപോകുന്നു.....
രണ്ടായിരത്തിരണ്ടില്‍ മുകേഷ് സ്വന്തമാക്കിയ 4,532ചതുരശ്രയടി ഭൂമിയിലാണ് വീടു പണിയുന്നത്. പ്ലാന്‍ അനുസരിച്ച് വീടിന് 173.12 മീറ്റര്‍ ഉയരമുണ്ടാകും, അതായത് സാധരണനിലയില്‍ പണിയുന്ന 60 നിലകളുള്ള ഒരു പാര്‍പ്പിടത്തിന്റെ ഉയരം.
എന്നാല്‍ ആന്റ്‌ലിയയ്‌ക്ക് ഇരുപത്തിയേഴ് നിലകളേയുള്ള അറുപത് നലയുടെ ഉയരത്തില്‍ 27നിലകള്‍ എന്നുപറയുമ്പോള്‍ത്തന്നെ കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങളും വിശാലതയും വ്യക്തമാകുന്നില്ലേ കെട്ടിടത്തില്‍ കൂടുതല്‍ ഭാഗങ്ങളിലും അലങ്കാരത്തിനായി ചില്ലുകളാണ് ഉപയോഗിയ്ക്കുന്നത്.
കെട്ടിടത്തില്‍ ആദ്യത്തെ ആറുനിലകള്‍ പാര്‍ക്കിംഗിന് മാത്രമായുള്ളതാണ്. ഇതില്‍ത്തന്നെ രണ്ടെണ്ണം മുകേഷിന്റെയും കുടുംബാംഗങ്ങളുടെയും മാത്രം കാര്‍ പാര്‍ക്കുചെയ്യാനുള്ളതാണ്. ആകെയുള്ള 168 ഇറക്കുമതി ചെയ്‌ത കാറുകള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലം പ്രത്യേകം തിരിച്ചിട്ടുണ്ട്.
എട്ടാമത്തെ നില വിനോദത്തിനുള്ളതാണ്. ഇവിടെ മിനി തിയേറ്റര്‍ അടക്കമുള്ള എല്ലാത്തരം വിനോദപരിപാടികള്‍ക്കുള്ള
സജ്ജീകരണങ്ങളും ഒരുക്കും. മിനിതിയേറ്ററിന്റെ മേല്‍ക്കൂരയില്‍ പൂന്തോട്ടമുണ്ട്. കൂടാതെ വിശാലമായ പൂന്തോട്ടങ്ങളുള്ള മറ്റ് മൂന്ന് ബാല്‍ക്കണികളും ഉണ്ട്.
ഒന്‍പതാമത്തെ നില ഒ റഫ്യൂജ് ഫ്‌ളോര്‍ അണ്. അതായത് എന്തെങ്കിലും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായാണ് ഇത് സജ്ജീകരിയ്‌ക്കുന്നത്. ഇതിന് മുകളിലുള്ള മൂന്ന് നിലകള്‍ ആരോഗ്യ രക്ഷയ്‌ക്ക് വേണ്ടിയുള്ളതാണ്. സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെ വ്യായാമത്തിനുള്ള സജ്ജീകരണങ്ങളാണിവിടെ തയ്യാറാക്കിയത്. ഉപകരണങ്ങളുമടങ്ങിയ ഒരു ഹെല്‍ത്ത് ക്ലബ്ബും ഇതിലുണ്ട്.
ഇതിന്‌് മുകളില്‍ അംബനികുടുംബത്തിലെ വിരുന്നുകാര്‍ക്ക് താമസിക്കാനായി ചില്ലുകൊണ്ട് അലങ്കരിച്ച രണ്ട് നില സജ്ജീകരിയ്‌ക്കും. ഏറ്റവും മുകളിലുള്ള നാല് നിലകള്‍ മുകേഷിനും ഭാര്യ നീത, അമ്മ കോകില ബെന്‍, മുകേഷിന്റെ മൂന്നു കുട്ടികള്‍ എന്നിവര്‍ക്കുള്ളതാണ്. അറബിക്കടലും മുംബൈ നഗരക്കാഴ്‌ചകളും ഏറ്റവും നന്നായി കാണാവുന്ന വിധത്തിലാണ് ഈ നാലു നിലകളും പണിതിരിക്കുന്നത്.
അംബാനിക്കുടുംബത്തിനുള്ള നിലകള്‍ക്ക് മുകളിലുള്ള രണ്ടുനിലകള്‍ മെയിന്റനന്‍സ് ഏരിയകളാണ്. ഇവയില്‍ മൂന്ന് ഹെലിപ്പാഡ് നിര്‍മ്മിയ്‌ക്കും. അവയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള സജ്ജീകരണങ്ങളും ഈ നിലകളില്‍ത്തന്നെയായിരിക്കും. വീട് നിര്‍മ്മിയ്‌ക്കാനും സൂക്ഷിയ്‌ക്കാനുമായി അറുനൂറ് ജോലിക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications