തീരപ്രദേശങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് ആന്റണി
കൊച്ചി: ഇന്ത്യയുടെ തീരദേശ മേഖലകള്‍ തീവ്രവാദ ഭീഷണിയുടെ നിഴലിലാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോസ്‌റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിയ്‌ക്കുകയായിരുന്നു ആന്റണി. കണ്ണൂര്‍ വിമാനത്താവളത്തിന് അടുത്ത കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കും.
തീരസംരക്ഷണ സേനയെ ശക്തിപ്പെടുത്താനും ആധുനീകരിയ്‌ക്കാനും വേണ്ട നടപടികളെടുക്കും. തീരസംരക്ഷണമേഖലയിലെ ആള്‍ക്ഷാമം പരിഹരിയ്‌ക്കാന്‍ വേണ്ടകാര്യങ്ങള്‍ വൈകാതെ ചെയ്യും- മന്ത്രി അറിയിച്ചു.
സേനാ ആസ്ഥാനത്ത് മന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പ്രത്യേക സേവനത്തിന് സേനാംഗള്‍ക്ക് ലഭിച്ച മെഡലുകള്‍ അദ്ദേഹം വിതരണം ചെയ്‌തു.












Click it and Unblock the Notifications