Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മിറ്റി പിടിക്കാന്‍ സിപിഎമ്മില്‍ നറുക്കെടുപ്പ്

ആലപ്പുഴ : പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ മന്ത്രിയെ നറുക്കെടുത്ത് തീരുമാനിച്ചപ്പോള്‍ ആക്ഷേപം ചൊരിഞ്ഞവര്‍ ഇപ്പോഴെന്തു പറയുന്നു. ആലപ്പുഴയിലെ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ നറുക്കെടുപ്പ് തകര്‍ക്കുകയാണ്.

ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാനും ഏരിയാ സമ്മേളന പ്രതിനിധികളെ നിശ്ചയിക്കാനും നറുക്കെടുപ്പില്‍ അഭയം തേടിയാണ് പുന്നപ്ര വയലാര്‍ രണ സ്മരണയിരമ്പുന്ന ജില്ലയായ ആലപ്പുഴ ഗ്രൂപ്പു വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഇപ്പോള്‍ പാര്‍ട്ടിയിലെ വിഎസ് ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന ആലപ്പുഴ ജില്ല എന്തുവില കൊടുത്തും പിടിച്ചെടുക്കുമെന്ന വാശിയിലാണ് പിണറായി പക്ഷം. വാശി രൂക്ഷമായ ചേരിപ്പോരിലേയ്ക്കും മത്സരത്തിലേയ്ക്കും തിരിഞ്ഞപ്പോള്‍ ഹരിപ്പാട് ഏരിയയിലെ കുമാരപുരത്തും കുട്ടനാട് ഏരിയയിലെ നീലംപേരൂരിലുമാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും തരംതാഴ്ത്തപ്പെട്ട ചെത്തുതൊഴിലാളി നേതാവ് വി ജി കുട്ടപ്പനെ നീലംപേരൂര്‍ ലോക്കല്‍ കമ്മിറ്റിയിലും പിണറായി പക്ഷം തോല്‍പിച്ചു. തുടര്‍ന്ന് ഏരിയാ സമ്മേളന പ്രതിനിധിയാകാനും കുട്ടപ്പന്‍ മത്സരിച്ചു. നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹത്തിന് സമ്മേളന പ്രതിനിധിയാകാന്‍ കഴിഞ്ഞത്.

വിഎസ് ഗ്രൂപ്പിന്റെ നെടുങ്കോട്ടയായിരുന്നു കുമാരനെല്ലൂര്‍ ലോക്കല്‍ കമ്മിറ്റി. ഈ കമ്മിറ്റിയെ തെക്ക് വടക്ക് എന്നിങ്ങനെ രണ്ട് ലോക്കല്‍ കമ്മിറ്റികളായി വിഭജിച്ച് കുമാരനെല്ലൂര്‍ വടക്ക് ലോക്കല്‍ കമ്മിറ്റി നറുക്കെടുപ്പിലൂടെ പിണറായി പക്ഷം സ്വന്തമാക്കി.

നീലംപേരൂരില്‍ ഇരുപക്ഷവും വിജയം അവകാശപ്പെടുന്നുണ്ട്. പിണറായി പക്ഷത്തെ ജി ഉണ്ണികൃഷ്ണന്‍ നായരാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ഏരിയ സമ്മേളന പ്രതിനിധി തിരഞ്ഞെടുപ്പില്‍ പിണറായി പക്ഷത്തെ ആറ് വോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്നാണത്രേ നറുക്കെടുപ്പ് വേണ്ടി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+