Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്‌ത്രീകളെ വിലക്കിയിട്ടില്ലെന്ന്‌ ഗുപ്‌തന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കരുതെന്ന്‌ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ ഗുപ്‌തന്‍.

സ്‌ത്രീകള്‍ക്ക്‌ വിലക്കുണ്ടായിരുന്നുവെങ്കില്‍ ശബരിമലയില്‍ എങ്ങനെ മാളികപ്പുറത്തമ്മയെ പ്രതിഷ്‌ഠിച്ചുവെന്നും അദ്ദേഹം ചോദിച്ചു. കേസരി സ്‌മാരക ട്രസ്‌ററിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഗുപ്‌തന്‍.

മാളികപ്പുറത്തമ്മ മാത്രമല്ല ശബരിയും ശബരിമലയില്‍ ഉണ്ട്‌. അങ്ങനെയാകുമ്പോള്‍ സ്‌ത്രീകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയതിന്‌ മുന്നില്‍ പ്രത്യേക താല്‍പര്യക്കാരില്ലേയെന്ന്‌ സംശയിക്കണം. തിരുവിതാംകൂര്‍ മഹാറാണി ശബരിമല സന്ദര്‍ശിച്ച ചരിത്രമുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കുന്നതിനെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടത്തി പൊതുധാരണ ഉണ്ടാക്കണം- അദ്ദേഹം പറഞ്ഞു.

ഇതൊന്നും ദേവസ്വം ബോര്‍ഡിന്റെ നിലപാടല്ലെന്നും തന്റെ വ്യക്തിപരമായ നിലാപാടുകളാണെന്നും മുഖാമുഖത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌.

ശബരിമലയിലെ അയ്യപ്പവിഗ്രഹം ദര്‍ശിക്കാന്‍ ഇ-ദര്‍ശന സംവിധാനം ഏര്‍പ്പെടുത്തും. ദര്‍ശനത്തിന്‌ ഇന്റര്‍നെറ്റിലൂടെ സൗകര്യമൊരുക്കുന്നതാണ്‌ ഈ സംവിധാനം. പ്ലാസ്റ്റിക്‌ നിരോധനത്തിന്റെ ഭാഗമായി ഈ വര്‍ഷം ശബരിമലയില്‍ കുപ്പിവെള്ളം അനുവദിക്കില്ല.

നടവരവ്‌ എണ്ണുന്നത്‌ വലിയ സ്‌ക്രീനില്‍ കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ശബരിമലയിലെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി സഹകരിച്ച്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. പത്തനംതിട്ടയില്‍ 300 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിയ്‌ക്കും. ഇവിടെ പാവപ്പെട്ടവര്‍ക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കും- അദ്ദേഹം വിശദീകരിച്ചു.

ശബരിമല തീര്‍ത്ഥാടനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+