തിരക്കഥാകൃത്തുക്കള്‍ സമരത്തിലേയ്ക്ക്
ലോസ് ഏഞ്ചല്‍സ് : റോയല്‍റ്റി തര്‍ക്കത്തെ തുടര്‍ന്ന് നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷം ഹോളിവുഡിലെ തിരക്കഥാ രചയിതാക്കള്‍ വീണ്ടും സമരത്തിലേയ്ക്ക്.
ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഡിവിഡി എന്നിങ്ങനെയുളള പുതിയ സങ്കേതങ്ങളില്‍ തങ്ങളുടെ രചനകള്‍ ഉപയോഗിക്കുമ്പോള്‍ അതിനുളള പ്രതിഫലം നല്‍കണമെന്നാണ് എഴുത്തുകാരുടെ ആവശ്യം.
റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് പാട്രിക് വെറോണാണ് വ്യാഴാഴ്ച ചേര്‍ന്ന എഴുത്തുകാരുടെ യോഗത്തില്‍ സമരപ്രഖ്യാപനം നടത്തിയത്. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഡേവ് ഗാരെ പറയുന്നു.
എഴുത്തുകാരുടെ സമരം മൂലം ഹോളിവുഡിന് ഒരു ബില്യണ്‍ ഡോളര്‍ (നൂറു കോടി ഡോളര്‍) നഷ്ടം നേരിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഏതാണ്ട് പന്തീരായിരത്തോളം എഴുത്തുകാര്‍ ഹോളിവുഡില്‍ സിനിമാ ടെലിവിഷന്‍ മേഖലകളിലായി പണിയെടുക്കുന്നുണ്ട്. നിര്‍മ്മാണക്കമ്പനികളുമായുളള എല്ലാവരുടെയും കരാര്‍ കഴിഞ്ഞ ബുധനാഴ്ചയോടെ അവസാനിച്ചു. കരാര്‍ പുതുക്കാന്‍ ആരും തയ്യാറായിട്ടില്ല.
എഴുത്തുകാര്‍ സമരം ആരംഭിച്ചാല്‍ റിയാലിറ്റി ഷോ ഒഴികെയുളള എല്ലാ ടെലിവിഷന്‍ പരമ്പരകളും നിര്‍ത്തേണ്ടി വരും. ലോകപ്രശസ്ത കോമഡി ഷോയായ അഗ്ലി ബെറ്റി മുതലായ പരിപാടികള്‍ ഇടയ്ക്കു വെച്ച് നിന്നുപോയാല്‍ ഉണ്ടാകുന്ന നഷ്ടം ഭീമമാണ്.
അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ പ്രസിഡന്റ് നിക് കൗണ്ടറിനെപ്പോലുളളവര്‍ സമരം ഒഴിവാക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്












Click it and Unblock the Notifications