Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല നിലപാട് മാറ്റുന്നു

കൊച്ചി : കോണ്‍ഗ്രസിലേയ്ക്ക് തിരികെപ്പോകാനുളള കെ കരുണാകരന്റെ ആഗ്രഹത്തെ ഒടുവില്‍ മനസില്ലാ മനസോടെ രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നു.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നവര്‍ക്ക് തിരികെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങി വരാമെന്നാണ് കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ പ്രസ്താവിച്ചത്. തിരികെ കോണ്‍ഗ്രസിലെത്താനുളള കരുണാകരന്റെ നീക്കങ്ങളെ ഉമ്മന്‍ചാണ്ടിയോടൊപ്പം രമേശ് ചെന്നിത്തലയും ശക്തമായി എതിര്‍ത്തിരുന്നു.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ കരുണാകരന്റെ നേതൃത്വം പാര്‍ട്ടി ഹൈക്കമാന്റ് ആഗ്രഹിക്കുന്നുവെന്ന ശക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ചെന്നിത്തല നിലപാട് മാറ്റിയത്. കരുണാകരനൊപ്പം കേരളത്തിലെ പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ദില്ലിയില്‍ കോണ്‍ഗ്രസ് നേതൃത്വം പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടിക്കുളളില്‍ നിന്നും സൂചനകളുണ്ട്.

അതായത് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കൈവിട്ടിട്ടായാലും കരുണാകരനെ തിരികെ കൊണ്ടുവരാന്‍ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ എ കെ ആന്റണിയുടെ നിലപാടും കരുണാകരനെ പിന്തുണയ്ക്കുന്നതാണ്.

കരുണാകരന്റെ മടങ്ങി വരവ് മുന്‍നിര്‍ത്തി പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാനുളള ശ്രമം വിജയിക്കില്ലെന്നും രമേശ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. പാര്‍ട്ടി വിട്ടു പോയവര്‍ തിരികെ വന്നപ്പോള്‍ അവര്‍ മുമ്പ് വഹിച്ചിരുന്ന സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നുമാണ് ചെന്നിത്തല പറയുന്നത്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+