കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീനയ്ക്ക് മുകേഷിന്‍റെ പിറന്നാള്‍ സമ്മാനം‍ എയര്‍ബസ് വിമാനം

  • By Staff
Google Oneindia Malayalam News

Mukesh Ambaniമുംബൈ: ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം സ്വന്തം ഭാര്യയ്‌ക്ക്‌ നല്‍കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ ഇല്ലെന്ന്‌ തീര്‍ത്തുപറയാം അത്‌ മുകേഷ്‌ അംബാനിയ്‌ക്ക്‌ മാത്രമേ സാധിയ്‌ക്കാനിടയുള്ളു സമ്മാനമെന്താണെന്നല്ലേ 240 കോടിരൂപയുടെ അത്യാഡംബര എയര്‍ബസ്‌ വിമാനം.

ഭാര്യ നീതയുടെ 44ാം പിറന്നാളിനാണത്രേ അംബാനി വിമാനം സമ്മാനിച്ചത്‌. വ്യാഴാഴ്‌ചയായിരുന്നു ടീനയുടെപിറന്നാള്‍. വിമാനം ദില്ലി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്നും ഇറക്കുമതി സംബന്ധമായ നടപടികള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ മുംബൈയ്‌ക്ക്‌ കൊണ്ടുപോകുമെന്നും വാര്‍ത്തയുണ്ട്‌. Neeta Ambani

റിലന്‍സ്‌ വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടില്ല. ബിസിനസ്‌ ഓഫീസും വിനോദത്തിനായുള്ള പ്രത്യേക കാബിനും സാറ്റലൈറ്റ്‌ ടെലിവിഷന്‍, മാസ്റ്റര്‍ ബെഡ്‌റൂം തുടങ്ങി ഒട്ടേറെ സജ്ജീകരണങ്ങളുള്ളതാണ്‌ വിമാനം. നിര്‍ത്താതെ 6800 കിലോമീറ്റര്‍ പറക്കാനുള്ള കെല്‍പ്പും ഇതിനുണ്ട്‌.

നീതയുടെ നാല്‌പത്തിയഞ്ചാം പിറന്നാളിന്‌ സമ്മാനം നല്‍കാന്‍ തക്കവണ്ണം മുകേഷ്‌ മുംബൈയില്‍ ഒരു 27 നില സൗധം പണിയുന്നുണ്ട്‌. 2008ല്‍ പണിതീരുന്നവിധത്തിലാണ്‌ ഇതിന്റെ നിര്‍മ്മാണം. ആഡംബരങ്ങള്‍ നിറഞ്ഞ ഇത്‌ ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിലൊന്നായിത്തീരുമെന്നാണ്‌ കരുതുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X