കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള്‍ സെന്റര്‍ ജീവനക്കാരിയെ ബലാല്‍സംഗംചെയ്‌ത്‌ കൊന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ബിപിഒ, കോള്‍ സെന്റര്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ ഭീതിപരത്തിയിരുന്നത്‌ കൂടുതലും ബാംഗ്ലൂരിലാണ്‌. ഇപ്പോള്‍ പൂനെയിലും കോള്‍സെന്റര്‍ ജീവനക്കാരികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിയ്‌ക്കുകയാണ്‌.

വെള്ളിയാഴ്‌ച വൈകുന്നേരം പൂനെ നഗരത്തെ ഞെട്ടിച്ചുകൊണ്ട്‌ ഒരു കോള്‍ സെന്റര്‍ ജീവനക്കാരികൂടി കൊലചെയ്യപ്പെട്ടു. വിപ്രോയുടെ കോള്‍ സെന്ററായ സ്‌പെക്ട്രാമൈന്റില്‍ ജോലിചെയ്യുന്ന ഇരുപത്തിരണ്ടുകാരി ജ്യോതി ചൗധരിയെയാണ്‌ ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്‌.

കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. മുംബൈ-പൂനെ എക്‌സ്‌പ്രസ്‌ ഹൈവേയിലെ വാഡഗണില്‍ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്‌.

പിടിക്കപ്പെട്ട രണ്ടുപേരും ജ്യോതിയുടെ കമ്പനിയ്‌ക്ക്‌ വാഹനങ്ങള്‍ നല്‍കുന്ന ലോജിസ്‌റ്റിക്‌ കമ്പനി ജീവിനക്കാരാണെന്നാണ്‌ മൊഴി നല്‍കിയിരിക്കുന്നത്‌.

നവംബര്‍ ഒന്നിന്‌ രാത്രി പന്ത്രണ്ട്‌ മണിയ്‌ക്കാണ്‌ ജ്യോതി ഓഫീസിലേയ്‌ക്ക്‌ പോകാനായി വാഹനത്തില്‍ കയറിയത്‌. അതിനുശേഷമാണ്‌ ഇവരെ കാണാതായത്‌.

പിറ്റേദിവസം ജ്യോതിയെക്കാണാനില്ലെന്ന്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഖോരഗ്‌പൂര്‍ സ്വദേശിയായ ജ്യോതി ചതുര്‍ഷ്‌ രംഗിയില്‍ സഹോദരിയ്‌ക്കൊപ്പമാണ്‌ താമസിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X