വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിയ്‌ക്കുമേല്‍ അധ്യാപകന്‍ ആസിഡൊഴിച്ചു
ദില്ലി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മേല്‍ ആസിഡൊഴിച്ചു. ആന്ധ്രപ്രദേശിലെ വിസാഗ് കോളെജിലെ വിദ്യാര്‍ത്ഥിയായ കല്‍പനയാണ് അധ്യാപകന്റെ ക്രൂരതയ്‌ക്കിരയായത്.
ഇതേകോളെജിലെ അധ്യാപകനായ ദാമോധരമാണ് കേസിലെ പ്രതി. രണ്ടുവര്‍ഷത്തിലേറെയായത്രേ കല്‍പനയ്‌ക്കുനേരെ അധ്യാപകന്റെ പീഡനങ്ങള്‍ തുടങ്ങിയിട്ട്.
വെള്ളിയാഴ്‌ച കോളെജിലേയ്‌ക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന കല്‍പനയെ ഇയാള്‍ വാഹനത്തില്‍ നിന്നും വലിച്ചിറക്കി കയ്യില്‍ കരുതിയിരുന്ന ആസിഡ് ഒഴിയ്‌ക്കുകയായിരുന്നു.
നാലുവര്‍ഷമായി എനിയ്‌ക്ക് ഇയാളെ അറിയാം. അന്നുമുതല്‍തന്നെ വിവാഹാഭ്യാര്‍ത്ഥനയുമായി ഇയാള്‍ പുറകെ നടക്കുകയാണ്. എന്നാല്‍ എന്റെ മാതാപിതാക്കള്‍ക്ക് ഈ ബന്ധമിഷ്ടമില്ലാത്തതിനാല്‍ ഞാന്‍ വിവാഹത്തിന് സമ്മതിച്ചില്ല.
എങ്കിലും എന്നെ ഹൈദരാബാദിലേയ്‌ക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അയാളെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഓട്ടോയില്‍ കയറിയത്. എന്നാല്‍ വാഹനത്തില്‍ നിന്നും ബലമായി പിടിച്ചിറക്കി ആസിഡ് ഒഴിക്കുകയായിരുന്നു- ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കല്‍പന പറയുന്നു.
കല്‍പ്പനയുടെ കണ്ണുകളിലും മുഖത്തുമാണ് കാര്യമായി ആസിഡ് വീണിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ദാമോദരത്തെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications