കരുണാകരന്‍റെ തിരിച്ചുവരവ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം: മൊഹ്സിന
കൊച്ചി: കെ.കരുണാകരന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം സംബന്ധിച്ച തീരുമാനം സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായ്.
കരുണാകരന്റെ മടക്കമടക്കമുള്ള കാര്യങ്ങള്‍ തന്റെ അജന്റയിലുള്ളതായി അവര്‍ വെളിപ്പെടുത്തി. എന്നാല്‍ കരുണാകരനെ കാണുന്നകാര്യങ്ങള്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
രാവിലെ 10.30ഓടെയാണ് മൊഹ്സിന കൊച്ചിയിലെത്തിയത്. വൈകിട്ട് വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.
കോണ്‍ഗ്രസ്സിനെ അടിത്തട്ടില്‍ നിന്നേ ശക്തിപ്പെടുത്തുകയെന്ന ദൗത്യവുമായി കേരളത്തിലെത്തിയ മൊഹ്സിന കിദ്വായിയെ .കരുണാകരന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് സുപ്രധാന ചുമതലയാണ് ഹൈക്കമാന്‍ഡ് ഏല്‍പിച്ചിട്ടുള്ളത്.
കേരളത്തില്‍ വിവിധ നേതാക്കളെക്കണ്ട് മൊഹ്സിന വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് അഭിപ്രായമാരായും. കെ.കരുണാകരനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച പാര്‍ട്ടിവക്താവ് ഷക്കീല്‍ അഹമ്മദ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ കേന്ദ്രനേതാക്കളെ കണ്ട് കരുണാകരന്റെ തിരിച്ചുവരവ് അടക്കം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികളെപ്പറ്റി അഭിപ്രായമറിയിച്ചിട്ടുണ്ട്.
കരുണാകരന്റെ ഒപ്പം ആത്മാര്‍ഥതയുള്ള ധാരാളം പ്രവര്‍ത്തകരുണ്ടെന്നും അവര്‍ തിരിച്ചുവരുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നുമുള്ള അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നിട്ടുള്ളത്.












Click it and Unblock the Notifications