പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി വിജയന്‍
പാലക്കാട്: പ്രവര്‍ത്തകരെ കൊലപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മലമ്പുഴയില്‍ അക്രമത്തില്‍ മരിച്ച സിപിഎം പ്രവര്‍ത്തരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിയ്‌ക്കുകയായിരുന്നു പിണറായി.
മരിച്ച പ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കും. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് അക്രമം നടത്തുന്നവര്‍ ശ്രമിക്കുന്നത്. ഈ ശ്രമം വിലപ്പോവില്ല- പിണറായി പറഞ്ഞു.
മരിച്ച പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്‌ച സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷം നിലനിന്ന സ്ഥലത്തുനിന്നും പൊലീസിനെ പിന്‍വലിച്ച നടപടിയെപ്പറ്റി അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.












Click it and Unblock the Notifications