പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍
കോന്നി: മൂന്നുവര്‍ഷം മുമ്പ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായി. കൊട്ടാരക്കര പവിത്രേശ്വരം കൈതക്കോട് മുകളുവിളയില്‍ രാജന്‍ എബ്രഹാം(43) ആണ് പിടിയിലായത്.
കൂടല്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കലഞ്ഞൂര്‍ കുടുത്തയില്‍ 2004 മാര്‍ച്ചിലാണ് സംഭവം നടന്നത്. ഇവിടെ പാസ്റ്ററായി സേവനമനുഷ്ടിക്കുമ്പോള്‍ പ്രാര്‍ത്ഥനയ്‌ക്കെന്നു പറഞ്ഞ് പത്തുവയസ്സുകാരിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തിരുവല്ല, വെട്ടിയാര്‍ ഭാഗങ്ങളിലും ഇതേപോലെ പ്രവര്‍ത്തിക്കുകയായിരുന്നുവത്രേ. ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയുടെ ഏജന്റായി ജോലിനോക്കുകയാണ്.
വെട്ടിയാറില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് പിടികൂടുന്നത്. പ്രതിയ്‌ക്ക് അംഗീകൃത പെന്തക്കോസ്‌തു സഭകളുമായി ബന്ധമില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications