സമരം: ഡോക്ടര്‍മാര്‍ പേവാര്‍ഡുകള്‍ ബഹിഷ്‌കരിയ്‌ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി കെജിഎംഒഎ സംസ്ഥാന സമിതി അറിയിച്ചു.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബര്‍ 20മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പേവാര്‍ഡുകള്‍ ബഹിഷ്‌കിക്കാനും സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.
ഒക്ടോബറിലെ ശംബളം നല്‍കാത്തപക്ഷം ചൊവ്വാഴ്‌ച സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ശംബള വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആഴ്‌ചകളായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം നടത്തുകയാണ്. സമരം ഇതുവരെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിച്ചിരുന്നില്ല. എന്നാല്‍ സമരം ശക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ രോഗികളെ ബുദ്ധിമുട്ടിലാക്കാനിടയുണ്ട്.
ജോലിചെയ്‌തത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ശംബളം ലഭിക്കില്ലെന്ന വ്യവസ്ഥമൂലം സംസ്ഥാനത്തെ പല ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞ മാസത്തെ ശംബളം കിട്ടിയിട്ടില്ല.
ശനിയാഴ്‌ച വൈകീട്ട് തുടങ്ങിയ കെജിഎംഒഎ യോഗം ഞായറാഴ്‌ച രാവിലെയാണ് അവസാനിച്ചത്. സമരം ശക്തമാക്കാതെ മറ്റുവഴികളില്ലെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സമരം ശക്തമാക്കുന്നുണ്ടെങ്കിലും അത് പാവപ്പെട്ട രോഗികളെ ബാധിക്കാതെ നോക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications