ഗുരുവായൂരില്‍ ചുരിദാര്‍ അണിയുന്നത് ഹിതകരമല്ലെന്ന് പ്രശ്‌നവിധി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌ത്രീകള്‍ ചുരുദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്‌നത്തില്‍ സൂചന.
തന്ത്രികുടുംബത്തിന്റെ സമ്മതത്തോടെയാണ് ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ വിവിധ സമ്മര്‍ദ്ദങ്ങള്‍ മൂലം അനുമതി നല്‍കുകയായിരുന്നുവെന്നാണ് തന്ത്രികുടുംബാംഗങ്ങള്‍ പറയുന്നത്.
പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഗുരുവായൂരില്‍ അഷ്ടമംഗല്യപ്രശ്‌നം നടത്തുന്നത്. ഊട്ടുപുരയിലെ ഒന്നാം നിരയിലാണ് പ്രശ്‌നചിന്ത. ഇരിങ്ങാലക്കുട പത്മനാഭശര്‍മയാണ് പ്രധാന ദൈവജ്ഞന്‍.












Click it and Unblock the Notifications