Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായി അര്‍ജന്റീനയില്‍ ഹോട്ടല്‍

Gay boysബ്യൂണസ്‌ അയേഴ്‌സ്‌: സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്ക്‌ വേണ്ടിയുള്ള അര്‍ജന്റീനയിലെ ആദ്യ ആഡംബര ഹോട്ടല്‍ ബ്യൂണസ്‌ അയേഴ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സ്വവര്‍ഗ്ഗാനുരാഗികളുടെ ലാറ്റിനമേരിക്കന്‍ തലസ്ഥാനമെന്ന പദവി ഇപ്പോള്‍ത്തന്നെ ബ്യൂണസ്‌ അയേഴ്‌സിന്‌ സ്വന്തമാണ്‌. ഇത്തരക്കാരോട്‌ പൊതുവെ ഉദാരപരമായ സമീപനമാണ്‌ ഇവിടെ ഭരണകൂടം പോലും കൈക്കൊള്ളുന്നത്‌.

മുകള്‍നിലയില്‍ നീന്തല്‍കുളവും താഴെ നിലകാണാന്‍ കഴിയുന്ന ചില്ലു പ്രതലവുമടക്കം അത്യാഡംബരങ്ങള്‍ നിറഞ്ഞതാണ്‌ ഹോട്ടല്‍. എക്‌സല്‍ എന്നപേരില്‍ തുടങ്ങിയിരിക്കുന്ന ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ ആന്റിക്‌ ഷോപ്പുകളുള്‍പ്പെടെ ആകര്‍ഷകമായ പലകാര്യങ്ങളുമുണ്ട്‌.

ലാറ്റിന്‍ അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരുടെ സംഘങ്ങള്‍ക്ക്‌ നിയമം മൂലം അംഗീകാരം നല്‍കിയ ആദ്യ നഗരമാണ്‌ ബ്യൂണസ്‌ അയേഴ്‌സ്‌. സൗത്ത്‌ അമേരിക്കാസ്‌ മോസ്‌റ്റ്‌ ഇംപോര്‍ട്ടന്റ്‌ ഡസ്‌റ്റിനേഷന്‍ ഫോര്‍ ഗെ ട്രാവല്ലേഴ്‌സ്‌ എന്നനാണ്‌ ഔദ്യോഗിക വെബ്‌ സൈറ്റില്‍ ബ്യൂണസ്‌ അയേഴ്‌സിന്‌ നല്‍കിയിരിക്കുന്ന വിശേഷണം.

ഇത്‌ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക്‌ ഏറ്റവും സ്വാതന്ത്ര്യം കിട്ടുന്ന സ്ഥലമാണ്‌. അതുകൊണ്ട്‌തന്നെ ഞങ്ങള്‍ ഇതിനെ അത്ഭുതനഗരമെന്ന്‌ വിളിക്കുന്നു. ഈ പ്രത്യേകത കൊണ്ടുതന്നെയാണ്‌ ഹോട്ടല്‍ സ്ഥാപിക്കാന്‍ ഈ നഗരം തിരഞ്ഞെടുത്തത്‌- എക്‌സല്‍ ഹോട്ടലിന്റെ സ്ഥാപകനായ ജ്വാന്‍ ജൂലിയ പറയുന്നു. ജ്വാന്‍ ജൂലിയ്‌ക്ക്‌ ഇതേപോലെതന്നെ ബാര്‍സിലോണയിലും ഒരു ഹോട്ടലുണ്ട്‌.

48 മുറികളുള്ള ഹോട്ടലില്‍ ഒരു രാത്രി ചെലവഴിക്കാന്‍ 355 ഡോളര്‍ ചെലവുവരും. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്ക്‌ വേണ്ടി പ്രത്യേകം പണിതതാണെങ്കിലും മറ്റുള്ളവര്‍ക്കും ഇവിടെ പ്രവേശനമുണ്ട്‌.

അനുദിനം ഏറിവരുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ എണ്ണം പരമാവധി ചൂഷണചെയ്യാനായി പലതരം വിനോദമാര്‍ഗ്ഗങ്ങളും മറ്റും ഒരുക്കുന്ന തിടുക്കത്തിലാണ്‌ ഇപ്പോള്‍ ഇവിടത്തെ ട്രാവല്‍ ഏജന്‍സികളും അതുപോലുള്ള മറ്റു സ്ഥാപനങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+