Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറ്റില്‍ വീഡിയോ നിരോധിക്കാന്‍ നീക്കം

ദില്ലി : സ്വകാര്യ വ്യക്തിഗത വീഡിയോ ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും അപ് ലോഡ് ചെയ്യുന്നത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും കമ്പ്യൂട്ടറില്‍ രൂപവ്യതിയാനം വരുത്തിയ ചിത്രങ്ങളും പെരുകുന്നത് തടയാനാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ മൊബൈല്‍ ഫോണും യു ട്യൂബ് അടക്കമുളള വെബ് സൈറ്റുകളും പ്രദാനം മൂല്യവര്‍ദ്ധിത സേവനം ഇതോടെ നിലയ്ക്കുമെന്ന് ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റില്‍ വന്‍ വ്യാപാര സാധ്യതയുളള മേഖലയാണ് വീഡിയോ അപ് ലോഡിംഗ്.

പുതുക്കിയ ഐടി ആക്ടിന്റെ പരിധിയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വൈബ് സൈറ്റുകള്‍ എന്നിവയില്‍ നിന്നും പൂര്‍ണമായും വീഡിയോ അപ് ലോഡിംഗ് സൗകര്യം എടുത്തു കളയുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. ഐടി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

ഓര്‍ക്കുട്ട്, ഫെയ്സ് ബുക്ക്, ഫ്രെണ്ട് സ്റ്റെര്‍ എന്നീ സൈറ്റുകളെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ഈ മേഖലയിലെ വരുമാനം ഏതാണ്ട് 4560 കോടി രൂപയായി വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 60% വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. 2006ല്‍ ഈ മേഖലയില്‍ നിന്നുളള വരുമാനം 2850 കോടി രൂപയായിരുന്നു. ഇന്റര്‍നെറ്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ടതാണ് ഈ കണക്ക്.

മൊബൈല്‍ രംഗത്ത് എംഎംഎസ് വഴിയുളള വരുമാനം താരതമ്യേനെ കുറവാണെന്നും കണക്കുകള്‍ പറയുന്നു. എസ്എംഎസ് സര്‍വ്വീസ് വഴി 1,140 കോടി രൂപ വരവുണ്ടായ സ്ഥാനത്ത് എംഎംഎസ് വഴിയുളള വരുമാനം വെറും 86കോടി രൂപയാണ്.

എന്നാല്‍ ഈ നീക്കം ചെറിയ കാലയളവില്‍ ദോഷകരമായേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിനിമാ മേഖലയ്ക്ക് ഗുണകരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ വഴി വീഡിയോ പൈറസി വ്യാപകമാകുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം അവസാനിക്കുമെന്ന് ഈ മേഖലയിലുളളവര്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+