വിശ്വാസികള്‍ കമ്മ്യൂണിസ്റ്റാവരുതെന്ന് സഭ
ചങ്ങനാശേരി : ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിരീശ്വരവാദികളുടെ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ചങ്ങനാശേരി അതിരൂപത.
സിപിഎമ്മുമായി തുടങ്ങിയ യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപനമാണ് ഇക്കാര്യം വ്യക്തമാക്കുന്ന അതിരൂപതയുടെ പുതിയ സര്‍ക്കുലര്‍. രണ്ടു വളളത്തില്‍ കാലുവെച്ച് മുന്നോട്ടു പോകാനാവില്ലെന്നാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ പെരുന്തോട്ടം പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നത്.
അടുത്ത ഞായറാഴ്ച അതിരൂപതയുടെ പളളികളില്‍ ഈ സര്‍ക്കുലര്‍ വായിക്കും.
സഭയിലും ഒരു നിരീശ്വര പ്രസ്ഥാനത്തിലും ഒരാള്‍ക്ക് ഒരേസമയം അംഗമായിരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തെയും മാമോനെയും (പിശാചിനെ) ഒരുമിച്ച് സേവിക്കാന്‍ സഭയ്ക്കാവില്ല. നിരീശ്വര പ്രസ്ഥാനത്തിന് അധികാരം ലഭിച്ചാല്‍ നിരീശ്വരാധിപത്യമായിരിക്കും ഫലം. അതിനാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമായി കണക്കാക്കാനാവില്ല. ഇത് അപകടം ചെയ്യും.
കലാലയരാഷ്ട്രീയത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും തിക്തഫലങ്ങള്‍ നാം നേരിടുകയാണ്. വിദ്യാഭ്യാസത്തെ വരുതിയിലാക്കാനുളള നീക്കം കേരളത്തില്‍ ആദ്യമായല്ല.
മാമോദീസയിലൂടെ സഭാംഗമായിരുന്ന മത്തായി ചാക്കോ പിന്നീട് സഭാ വിശ്വാസത്തില്‍ നിന്നും അകന്ന് പോയാലും ആ വ്യക്തിയുടെ തിരിച്ചു വരവില്‍ സഭ പ്രാര്‍ത്ഥനാപൂര്‍വം ശ്രമിക്കുകുയും കാത്തിരിക്കുകയും ചെയ്യുമെന്നും സര്‍ക്കുലര്‍ പ്രസ്തുത വിവാദത്തെ പരാമര്‍ശിച്ച് വ്യക്തമാക്കുന്നു.












Click it and Unblock the Notifications