Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറുക്കന്‍ - കോഴി കൂട്ടിനെതിരെ‍ കീരിയും പാമ്പും

ദുബായ് : ഈ സഖ്യം യാഥാര്‍ത്ഥ്യമാകുന്നത് കടലിനപ്പുറമാണ്. വെളളിയാഴ്ച നടക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പിണറായി വിഭാഗവും മുസ്ലിം ലീഗും ഒന്നിച്ച് മത്സരിക്കുന്നു.

ഇവരെ എതിര്‍ക്കുന്നതാകട്ടെ സിപിഎമ്മിലെ വിഎസ് വിഭാഗവും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യവും.

സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗം മുസ്ലിം ലീഗ് അനുകൂല സംഘടനയായ കെഎംസിസിയുമൊത്താണ് തിരഞ്ഞെടുപ്പിന നേരിടുന്നത്. കോണ്‍ഗ്രസ് വിഎസ് സഖ്യമാകട്ടെ ഐഎംഎസ് സംരക്ഷണ മുന്നണി എന്ന പേരില്‍ മത്സരിക്കുന്നു.

സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന കലാ സാംസ്ക്കാരിക വിഭാഗമായ മാസ് ഷാര്‍ജയുടെ പ്രതിനിധി പി പി ദിലീപാണ് ഈ പക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേതാവും മുന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വൈഎ റഹീമാണ് ഐഎംഎസ് മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

മുന്‍വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന പ്രവാസി സംഘടനകള്‍ പല ഗ്രൂപ്പായി മത്സരിച്ച ചരിത്രമാണുളളത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ഗ്രൂപ്പ് വ്യത്യാസം മറന്ന് ഒരു മുന്നണിക്ക് കീഴില്‍ മത്സരിക്കുന്നു.

സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി സംഘടനയോട് അനുഭാവമുളളവര്‍ വ്യത്യസ്ത ചേരികളില്‍ നിന്ന് പരസ്പരം മത്സരിക്കുന്നു. കേരളത്തിന്റെ അതിരുകള്‍ കടന്ന് മുന്നേറുകയാണ് സിപിഎമ്മിന്റെ ഗ്രൂപ്പിസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+