Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കാര്‍ മാപ്പു നോക്കി ഓടിക്കാം

കാറോടിക്കാന്‍ പ്രശസ്ത ഭൂപട വെബ് സൈറ്റായ മാപ് മൈ ഇന്ത്യ ഡോട്ട് കോം പുതിയ സംവിധാനം രൂപപ്പെടുത്തി. മാപ് മൈ ഇന്ത്യ നാവിഗേറ്റര്‍ എന്ന ഈ ഉല്‍പന്നം യാത്രക്കാരെ ഏറ്റവും കുറഞ്ഞ ദൂരം കണക്കാക്കി ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കും. ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നു. ശബ്ദവും സ്ക്രീനിലെ നിര്‍ദ്ദേശവുമനുസരിച്ചാണ് കാറോടിക്കേണ്ട വഴി തിരഞ്ഞെടുക്കുന്നത്.

വേ ഫൈന്‍ഡര്‍ എന്ന മൊബൈല്‍ ഫോണ്‍ സര്‍വ്വീസും വെബ് സെറ്റ് നല്‍കുന്നുണ്ട്. ജിപിആര്‍എസ് സൗകര്യമുളള മൊബൈല്‍ ഫോണുകളില്‍ നിന്നും ഇത് പ്രതിമാസം 400 രൂപ നിരക്കില്‍ ഡൗണ്‍ലോഡ് ചെയ്യാം. ബ്ലാക്ക്ബെറി, വിന്‍ഡോസ് മൊബൈല്‍ എന്നിവ ഉപയോഗിച്ചും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

മാപ് മൈ ഇന്ത്യ നാവിഗേറ്റര്‍

ഈ ഉല്‍പന്നം വിറ്റഴിക്കാന്‍ രാജ്യമെമ്പാടും നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ മൈ മാപ് ഇന്ത്യ വെബ് സൈറ്റ് കമ്പനി സിഇ ഇന്‍ഫോ സിസ്റ്റംസ് ഉദ്ദേശിക്കുന്നു. ഇന്ത്യാ ടൈംസ്, ഫ്യൂച്ചര്‍ ബസാര്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയും ഈ ഉല്‍പന്നം വില്‍ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വില്‍പന ഒരു പ്രത്യേക ലക്ഷ്യം കഴിയുന്നതോടെ കേന്ദ്രീകൃത പരസ്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

ഗെറ്റ് ഇറ്റ് വെബ് സൈറ്റുമായി ഇപ്പോള്‍ തന്നെ കമ്പനി കരാറുണ്ടാക്കിയിട്ടുണ്ട്. ഗെറ്റ് ഇറ്റ് യെല്ലോ പേജ് സെര്‍ച്ച് സൗകര്യം നാവിഗേറ്ററിനു വേണ്ടിയും ഉപയോഗിക്കാം.

കാര്‍ യാത്രക്കാരന്റെ ഇപ്പോഴുളള സ്ഥലവും പോകേണ്ട സ്ഥലവും അനുസരിച്ചാണ് ഇന്‍കാര്‍ നാവിഗേഷന്‍ പ്രവര്‍ത്തിക്കുന്നത്. ദിശ അറിയിക്കാന്‍ ശബ്ദം നല്‍കാനുളള സൗകര്യവും ഉണ്ട്. കാറിന്റെ സ്വാഭാവിക ഉപകരണങ്ങള്‍ക്കൊപ്പം ഇന്‍കാര്‍ നാവിഗേറ്ററും ഘടിപ്പിക്കുന്നതിന് കമ്പനി പ്രമുഖ ആട്ടോ മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

എടിഎം സെന്ററുകള്‍, പെട്രോള്‍ പമ്പുകള്‍, റെസ്റ്റോറന്റുകള്‍, അതിരടയാളങ്ങള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ ആവശ്യകേന്ദ്രങ്ങളെല്ലാം സൂചിപ്പിക്കുന്ന തരത്തിലാണ് ഇന്‍കാര്‍ നാവിഗേറ്റര്‍ രൂപ കല്‍പന ചെയ്തിരിക്കുന്നത്. എളുപ്പം ലഭ്യമാകാവുന്ന വിധത്തില്‍ വ്യക്തിഗതമായ ഇഷ്ടങ്ങള്‍ പ്രത്യേകം സേവ് ചെയ്യുന്ന തരത്തിലും ഇന്‍കാര്‍ നാവിഗേറ്റര്‍ ക്രമപ്പെടുത്താവുന്നതാണ്. സംഗീതം, സിനിമ, വീഡിയോ ഗെയിമുകള്‍, കാല്‍ക്കുലേറ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഇന്‍കാര്‍ നാവിഗേറ്ററില്‍ സൗകര്യമുണ്ട്.

ഇംഗ്ലീഷ്, ഫ്രെഞ്ച്, സ്പാനിഷ്, ജെര്‍മ്മന്‍ ഭാഷകളില്‍ നാവിഗേറ്റര്‍ ഇപ്പോള്‍ ലഭ്യമാണ്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാക്കാനും മാപ് മൈ ഇന്ത്യ ആലോചിക്കുന്നുണ്ട്. നഗരത്തിലെ തല്‍സമയ ട്രാഫിക് സ്ഥിതി അറിയുന്നതിനുളള സൗകര്യവും ഇന്‍കാര്‍ നാവിഗേറ്ററില്‍ ഉടന്‍ സജ്ജമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+