Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ത്രീധനത്തെച്ചൊല്ലി വീണ്ടും വരന്‍മാര്‍ക്ക്‌ മര്‍ദ്ദനം

The grooms - Latafat and Gafoor - were beaten and their faces blackened.ദില്ലി: സ്‌ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വരന്മാര്‍ക്കും കൂട്ടര്‍ക്കും വീണ്ടും വധുവീട്ടുകാരുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മീററ്റ്‌ ജില്ലയിലാണ്‌ വധുവിന്റെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന്‌ വരനെയും വീട്ടുകാരെയും തല്ലിച്ചതച്ചത്‌.

പ്രകോപിതരായ നാട്ടുകാരില്‍ നിന്നും വരന്മാരെയും കുടുംബത്തെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും മറ്റ്‌ ആറു പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

വരന്മാരായ ലദാഫത്‌, ഗഫൂര്‍ എന്നിവരാണ്‌ വധുവിന്റെ വീട്ടുകാരോട്‌ വിവാഹദിവസം സ്‌ത്രീധനം ആവശ്യപ്പെട്ടത്‌. തുടര്‍ന്ന്‌ കുപിതരായ നാട്ടുകാര്‍ ചേര്‍ന്ന്‌ ലദാഫത്തിനെയും ഗഫൂറിനെയും മര്‍ദ്ദിയ്‌ക്കുകയും കറുത്തചായം പൂശുകയും ചെയ്‌തു. ഇവരുടെ പിതാവിനും മര്‍ദ്ദനമേറ്റിട്ടുണ്ട്‌.

വിവാഹപ്പാര്‍ട്ടിയിലെ പലരേയും വധുവിന്റെ വീട്ടുകാര്‍ പൂട്ടിയിടുകയും ചെയ്‌തിട്ടുണ്ട്‌. പെണ്‍വീട്ടുകാര്‍ പറയുന്നതനുസരിച്ച്‌ വിവാഹച്ചടങ്ങുകള്‍ ആരംഭിയ്‌ക്കുന്നതിന്‌ തൊട്ടുമുമ്പായി തന്റെ മക്കള്‍ക്ക്‌ ഓരോ കാറും ഒരോ ലക്ഷം രൂപയും വീതം നല്‍കാനാണത്രേ വരന്മാരുടെ പിതാവ്‌ ആവശ്യപ്പെട്ടത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+