Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍റെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: കെ. കരുണാകരന്‍റെ തിരിച്ചുവരവില്‍ കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകത്തില്‍ ഭിന്നസ്വരങ്ങള്‍.

കോണ്‍ഗ്രസ്സിലേയ്ക്കുള്ള കെ.കരുണാകരന്റെ മടങ്ങിവരവ്‌ സംബന്ധിച്ച വിഷയം ഹൈക്കമാന്‍ഡിന്റെ മുമ്പാകെ വന്നിട്ടില്ലെന്ന്‌ കേരള സന്ദര്‍ശനത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായ് വാര്‍ത്താസമ്മേളനത്തില്‍ അറിയിയ്ക്കുകയും ചെയ്തതോടെ കരുണാകരന്‍റെ മടക്കം പെട്ടന്നുണ്ടാകില്ലെന്നാണ് സൂചന.

മടങ്ങിവരുന്നതിനുള്ള താല്‍പര്യം കാണിച്ചുകൊണ്ട്‌ കരുണാകരന്റെ പക്കല്‍നിന്ന്‌ എന്തെങ്കിലും വിവരം പാര്‍ട്ടിക്ക്‌ നേരിട്ട്‌ ലഭിച്ചിട്ടില്ല. പത്രറിപ്പോര്‍ട്ടുകള്‍ മാത്രമാണ്‌ ശ്രദ്ധയില്‍ വന്നിട്ടുള്ളത്‌. പത്രസമ്മേളനത്തില്‍ ഇതേക്കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അവര്‍ പറഞ്ഞു.

'മൂന്നുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ കരുണാകരന്റെ മടങ്ങിവരവ്‌ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഞങ്ങളുടെ പാര്‍ട്ടി കാര്യങ്ങളാണ്‌ ചര്‍ച്ച ചെയ്തത്‌. നിര്‍ഭാഗ്യവശാല്‍ അദ്ദേഹമിപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയിലല്ലല്ലോ. സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം കരുണാകരന്‍ വിഷയം ചര്‍ച്ചചെയ്യുകയായിരുന്നില്ല'- അവര്‍ വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കള്‍ കരുണാകരനെ സന്ദര്‍ശിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ ജീവിക്കുന്നവരെ ഇവിടെത്തന്നെയുള്ള ആരെങ്കിലും സന്ദര്‍ശിക്കുന്നതില്‍നിന്ന്‌ വിലക്കാനാകില്ലെന്ന്‌ അവര്‍ മറുപടി നല്‍കി.

അതുകൊണ്ടുതന്നെ കരുണാകരനെ സന്ദര്‍ശിച്ചവര്‍ക്കെതിരെ നടപടിയില്ല. എന്നാല്‍, കരുണാകരനെ സന്ദര്‍ശിച്ചശേഷം നേതാക്കള്‍ പ്രസ്താവന നടത്തുന്നത്‌ ഒഴിവാക്കണമെന്നും മൊഹ്‌സിന കിദ്വായ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ ദില്ലിയ്ക്കു മടങ്ങുംവരെ കെ. കരുണാകരനെ ഏതെങ്കിലും തരത്തില്‍ മൊഹ്സിന ബന്ധപ്പെട്ടതായി സൂചനയില്ല.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഭൂരിപക്ഷവികാരം കരുണാകരന് അനുകൂലമല്ലെന്നാണ് തെളിയുന്നത്. ഉപാധികളൊന്നുമില്ലാതെ തിരിച്ചുവരാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ലീഡറുടെ മടക്കം അനിശ്ചിതത്വത്തിലായേയ്ക്കുമെന്നാണ് സൂചന.

കരുണാകരനെ തിരിച്ചുവിളിക്കുന്നതു സംബന്ധിച്ചു ഹൈക്കമാന്‍ഡ്‌ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന സമീപനമാണു പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും മൊഹ്സിനയുമായുള്ള ചര്‍ച്ചയില്‍ പ്രകടിപ്പിച്ചത്‌.

അതേസമയം ഇത്തരമൊരവസ്ഥയില്‍ കരുണാകരന്റെ ആഗ്രഹത്തെ തള്ളുന്നത്‌ അനീതിയാണെന്നാണു പാര്‍ട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്താന്‍ കരുണാകരന്റെ സാന്നിധ്യം ഇനി പ്രയോജനപ്പെടുകയേയുള്ളൂവെന്നും ഇവര്‍ മൊഹ്സിനയെ അറിയിച്ചിട്ടുണ്ട്.

ജി. കാര്‍ത്തികേയന്‍, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ. ഷാനവാസ്‌, പി.സി ചാക്കോ, എന്നിവര്‍ കരുണാകരനെ സ്വീകരിക്കാമെന്ന പൊതുനിലപാടു പ്രകടിപ്പിച്ചവരില്‍ പ്രമുഖരാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+