വട്ടപ്പൂജ്യമായാലും എന്‍സിപി വിടില്ലെന്ന് മുരളി
തിരുവനന്തപുരം: താന്‍ എല്‍ഡിഎഫില്‍ ചേക്കേറുമെന്ന് പറഞ്ഞത് കോണ്‍ഗ്രസിലെ ഏതോ നികൃഷ്ട ജീവിയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍.
വാക്കുമാറ്റുന്നവനെന്ന പേര് തനിയ്‌ക്ക് ഇപ്പോള്‍ത്തന്നെയുണ്ടെന്നും ഇനി നന്ദികെട്ടവനെന്ന പേരുകൂടി സമ്പാദിക്കാന്‍ താനില്ലെന്നും മുരളി വ്യക്തമാക്കി.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ എന്‍സിപിയ്‌ക്ക് ഉള്ള ശക്തികൂടി നഷ്ടപ്പെടും. എല്‍ഡിഎഫുമായി യാതൊരുതരത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. കേരളരാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യമാകുമെന്നുവന്നാലും എന്‍സിപി വിട്ടുപോകില്ല- അദ്ദേഹം പറഞ്ഞു.
നെയ്യാര്‍ ഡാമില്‍ എന്‍സിപി ജില്ലാ ക്യാംപ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.












Click it and Unblock the Notifications