മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് കോടതി നോട്ടീസ്
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നോട്ടീസ്.
ഹാര്‍മു ഹൗസിംഗ് കോളനിയില്‍ ധോണി നിര്‍മ്മിയ്‌ക്കുന്ന നീന്തല്‍ക്കുളത്തിനെതിരെ കോളനി നിവാസികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നോട്ടീസ് നോട്ടീസയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
ഇവിടെ നീന്തല്‍ക്കുളം നിര്‍മ്മിച്ചാല്‍ ജലക്ഷാമം നേരിടേണ്ടിവരുമെന്നു കാണിച്ചാണ് സ്ഥലത്തെ നാല്‌പതോളം താമസക്കാര്‍ ചേര്‍ന്ന് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് എം.കെ വിനായകത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നോട്ടീസില്‍ മറുപടി നല്‍കാന്‍ ധോണിയ്‌ക്ക് നാലാഴ്‌ച സമയം നല്‍കിയിട്ടുണ്ട്.
ഇതേപരാതിയില്‍ ഝാര്‍ഖണ്ട് സര്‍ക്കാറിനും കോടതി നോട്ടീസ് അയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ധോണി രണ്ടുവര്‍ഷം മുമ്പാണ് നീന്തല്‍ക്കുളം നിര്‍മ്മിയ്‌ക്കാനുള്ള സ്ഥലം വാങ്ങിയത്.












Click it and Unblock the Notifications