സോഫ്‌റ്റ് വേര്‍ ജീവനക്കാരി സ്ഥാപനത്തില്‍ ആത്മഹത്യ ചെയ്‌തു
ദില്ലി: ഇരുപത്തിയഞ്ചുകാരിയായ സോഫ്‌റ്റ് വേര്‍ എന്‍ജിനീയര്‍ ഓഫീസിനുള്ളില്‍ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
നോയിഡ ഗൗതംബുദ്ധ് ജില്ലയിലെ മഹേന്ദ്ര ടെക് സോഫ്‌റ്റ് വേര്‍ കമ്പനിയിലെ നമ്രത ശര്‍മ്മയെണ് ഓഫീസിനുള്ളില്‍ വിഷഗുളികകള്‍ ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് നമ്രതയെ ഗുരുതരനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ലഭിയ്‌ക്കുന്നതിന് മുമ്പേ മരിയ്‌ക്കുകയായിരുന്നു.
ദില്ലിയിലെ ഉത്തംനഗര്‍ സ്വദേശിയാണ് നമ്രത. ഇവര്‍ ഓഫീസിലെ കുളിമുറിയ്‌ക്കുള്ളില്‍വെച്ച് വിഷഗുളിക കഴിയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പരേശ് പാണ്ഡേ അറിയിച്ചു.
മൂന്നുമാസം മുമ്പാണ് നമ്രത ഈ സ്ഥാപനത്തില്‍ ഇന്‍സ്‌ട്രക്ടര്‍ തസ്‌തികയില്‍ ജോലിയ്‌ക്കു പ്രവേശിച്ചത്. മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.












Click it and Unblock the Notifications