Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: അണക്കെട്ടിന്‍റെ ഭിത്തികളിലെ ചോര്‍ച്ച തുടരുന്നു

കുമളി: ശക്തമായമഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഭിത്തികളിലൂടെയുള്ള ചോര്‍ച്ച കൂടി. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴും അനുവദനീയമായതിലും കൂടുതലാണ്.

അണക്കെട്ടിന്റെ 10, 11, 17, 18 ബ്ലോക്കുകളുടെ പുറംചുവരുകളിലൂടെയും എല്ലാ ഗാലറികളിലൂടെയും വെളളം ചോരുന്നുണ്ട് . പുറംചുവരുകളിലൂടെ ചോരുന്ന വെള്ളം ഒഴുകി അണക്കെട്ടിന്റെ താഴെവരെ എത്തുന്നുണ്ട്‌.

10, 11 ബ്ലോക്കുകളിലെ ചോര്‍ച്ച ശക്തമായതോടെയാണ്‌ പുറംചുവരുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയത്‌. പുറംഭിത്തിയിലെ പ്ലാസ്റ്ററിങ്‌ പലയിടത്തും പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയുള്ള വിവരം പുറത്തായതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഓരോ സെക്കന്‍റിലും 2015 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്നത്.

അണക്കെട്ടിന്‍റെ ഗാലറികളില്‍നിന്ന്‌ പുറത്തേക്ക്‌ ശക്തിയായി സീപ്പേജ്‌ വെള്ളം ഒഴുകുന്നുണ്ട്‌. ഗാലറികളില്‍ ചോര്‍ച്ച കൂടിയതിനാലാണ്‌ ഇതിന്റെ അളവില്‍ വന്‍ വ്യത്യാസമുണ്ടായിരിക്കുന്നത്‌.

അണക്കെട്ട് പ്രദേശത്ത് ചൊവ്വാഴ്ച പകല്‍ മഴ കുറവായിരുന്നെങ്കിലും വൈകീട്ടോടെ മഴ കനത്തു. ചൊവ്വാഴ്ച പകല്‍ ജലനിരപ്പ്‌ 138 അടിയായി താഴ്‌ന്നു. അണക്കെട്ടിലേക്ക്‌ സെക്കന്‍ഡില്‍ 5644 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്‌.

ഇടുക്കി ജില്ലാകളക്ടര്‍ അശോക്‌കുമാര്‍സിംഗിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സന്ദര്‍ശിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+