ഇന്റര്‍നെറ്റ് വഴി പെണ്‍വാണിഭം: നടിയും മോഡലുകളും അറസ്‌റ്റില്‍
പൂനെ: ഇന്റര്‍നെറ്റ് വഴി പെണ്‍വാണിഭം നടത്തിയിരുന്ന സീരിയല്‍ നടിയെയും രണ്ട് മോഡലുകളെയും ക്രൈംബ്രാഞ്ച് അറസ്‌റ്റുചെയ്‌തു. ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഹേംലാല്‍ തോപ്പ, ജഗന്നാഥ് ഷിന്‍ഡേ എന്നിവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇന്റര്‍നെറ്റ് വഴി പരസ്യചിത്രങ്ങള്‍ നല്‍കിയാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. വെബ് സൈറ്റ് മുഖാന്തിരമുള്ള പെണ്‍വാണിഭം പൂനെയില്‍ വര്‍ദ്ധിച്ചുവരുന്നതായുള്ള പരാതിയിന്മേലാണ് അറസ്റ്റ്.
മേരി ഡോളി തേരെ അംഗനാ എന്ന ഹിന്ദി ടെലിവിഷന്‍ പരമ്പരയിടെ നടി സ്വപ്‌ന രാജ് തിവാരിയാണ് അറസ്റ്റിലായ നടി. മുംബൈ സ്വദേശിനി സരീനയെന്ന് വിളിയ്‌ക്കുന്ന രേണു ബേക്കര്‍ മിര്‍സ, കൊല്‍ക്കത്തയിലെ പൂജാ സോണുകര്‍ എന്നീ മോഡലുകളാണ് നടിയ്‌ക്കൊപ്പം അറസ്റ്റിലായത്.
പൂനെയില്‍ പെണ്‍വാണിഭം നടത്തുന്ന ഒരു വെബ് സൈറ്റിന്റെ വിവരങ്ങള്‍ രണ്ടാഴ്‌ച മുമ്പ് പൊലീസിന് ലഭിച്ചിരുന്നു. ഗ്ലാമര്‍ഹണ്ട് വെബ്‌സൈറ്റില്‍ പരസ്യചിത്രങ്ങളുള്ള മോഡലുകള്‍ക്ക് ഒരു രാത്രിയ്‌്‌ക്ക് രണ്ടുലക്ഷം രൂപ ഈടാക്കിയിരന്ന ഏജന്റിനെയും മുംബൈയിലെ രണ്ടു പ്രസിദ്ധ മോഡലുകളെയും ഒക്ടോബര്‍ ആദ്യം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്‌ഡില്‍ പിടികൂടിയിരുന്നു.
നാല്‌പതിനായിരം രൂപമുതല്‍ രണ്ടുലക്ഷം വരെയാണ് വ്യത്യസ്‌ത വെബ്‌സൈറ്റുകള്‍ ഒരു രാത്രിയിലേയ്‌ക്ക് പരസ്യമായി വാഗ്‌ദാനം ചെയ്യുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പെണ്‍വാണിഭ സംഘങ്ങള്‍ നേപ്പാളില്‍ നിന്നും കൂടുതല്‍ പെണ്‍കുട്ടികളെ എത്തിക്കുന്ന ലോകത്തിലെ പ്രമുഖ നഗരമാണ് പൂനെയെന്ന് വ്യക്തമാക്കുന്ന ഹാര്‍വാര്‍ഡ് സ്‌കൂളിന്റെ പഠനറിപ്പോര്‍ട്ട് അധികാര കേന്ദ്രങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് നഗരത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനുള്ള അന്വേഷമം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications