ആഭ്യന്തരമന്ത്രിയുടെ വീട്: വിശദീകരണം നല്‍കാന്‍ കോടതി
കൊച്ചി: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ താമസിയ്‌ക്കുന്നത് മെര്‍ക്കിസ്‌റ്റണ്‍ എസ്‌റ്റേറ്റ് ഉടമ സേവി മനോ മാത്യവിന്‍രെ വാടകവീട്ടിലാണോ എന്ന് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കുന്ന സത്യവാങ്‌മൂലത്തില്‍ ഇക്കാര്യം കൂടി വ്യക്തമാക്കാനാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവും ജസ്‌റ്റിസ് കെ.ടി ശങ്കരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂരിഭാഗ സ്ഥലവും പരിസ്ഥിതി ദുര്‍ബല പ്രദേശ വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി വനം കസ്റ്റോഡിയന്‍ നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്‌ത് പെരിങ്ങാമല പഞ്ചായത്തംഗം ജഗന്നാഥന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.
വനം കസ്‌റ്റോഡിയന്റെ മുമ്പാകെ തീര്‍പ്പാകാനിരിക്കുന്ന മറ്റ് അപേക്ഷകളുടെ വിശദാംശങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്. സേവി മനോ മാ്യ ഈ സ്ഥലം ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ പഠനകേന്ദ്രത്തിന് വിറ്റതിനെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മനോ മാത്യവിന്റെ വീട്ടിലാണ് ആഭ്യന്തരമന്ത്രി വാടകയ്‌ക്ക് താമസിയ്‌ക്കുന്നതെന്നും അദ്ദേഹത്തിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ഇതേപ്പറ്റി സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications