Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി എന്‍സിപിയില്‍ സജീവമാകാനില്ലെന്ന്‌ കരുണാകരന്‍

തിരുവനന്തപുരം: ഇതുവരെയുള്ളതുപോലെ എന്‍സിപിയില്‍ ഇനി സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‌ കെ. കരുണാകരന്‍ അറിയിച്ചതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍.

സജീവ പ്രവര്‍ത്തനത്തിനില്ലെങ്കിലും തന്റെ എല്ലാ അനുഗ്രഹങ്ങളും പാര്‍ട്ടിയ്‌ക്കുണ്ടാകുമെന്ന്‌ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും മുരളി പറഞ്ഞു. നെയ്യാര്‍ ഡാമില്‍ നടന്ന എന്‍സിപി ജില്ലാ നേതൃക്യാംപിന്റെ സമാപന സമ്മേളനത്തില്‍ കരുണാകരന്‍ പങ്കെടുക്കുമെന്ന്‌ അറിയിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹം അതില്‍ നിന്നും വിട്ടുനിന്നു.

ആരോഗ്യപരമായ കാരണങ്ങളാലായിരിക്കാം കരുണാകരന്‍ പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തനത്തിനില്ലെന്ന്‌ തീരുമാനിച്ചതെന്നാണ്‌ മുരളി പറഞ്ഞത്‌. എന്നാല്‍ അദ്ദേഹം തിരികെ കോണ്‍ഗ്രസില്‍ ചേരുമെന്നത്‌ താന്‍ വിശ്വസിയ്‌ക്കുന്നില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങള്‍ പറുന്നതുപോലെ തിരിച്ചുപോയി അപമാനിയ്‌ക്കപ്പെട്ട്‌ മടങ്ങിവന്നാലും എന്‍സിപിയുടെ വാതിലുകള്‍ അദ്ദേഹത്തിനായി തുറന്നുകിടക്കും. അദ്ദേഹത്തോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും ഒരു കുറവും ഉണ്ടാകില്ല.

കോണ്‍ഗ്രസിലേയ്‌ക്കുള്ള കരുണാകരന്റെ മടക്കം ഒരാഴ്‌ചയായി സജീവമായി ചര്‍ച്ചചെയ്യപ്പെടുകയാണ്‌. എന്നാല്‍ ഇതിനിടെ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട്‌ അദ്ദേഹം ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. വാക്കുകള്‍ക്ക്‌ വിലകല്‍പ്പിക്കുന്നയാളാണ്‌ കരുണാകരന്‍- മുരളി പറഞ്ഞു.

എന്‍സിപി ഒരു മുന്നണിയിലും അംഗത്വത്തിന്‌ അപേക്ഷ നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പു വരുമ്പോള്‍ ദേശീയ നേതൃത്വം നിലപാട്‌ പ്രഖ്യാപിയ്‌ക്കും. അതുവരെ സ്വതന്ത്രമായി പ്രവര്‍ത്തനം തുടരുംമെന്നും മുരളീധരന്‍ വ്യക്തമാക്കി.












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+