ലോഹവള ധരിച്ചതിന് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി
ലണ്ടന്‍: മതചിഹ്നമായ ലോഹവള ധരിച്ചെത്തിയതിന് സിഖ് പെണ്‍കുട്ടിയെ ബ്രിട്ടിനിലെ സ്‌കൂളില്‍ നിന്നും പുറത്താക്കി. സൗത്ത് വെയില്‍സിലെ അബെര്‍ഡര്‍ സ്‌കൂളധികൃതരാണ് പതിനാലുകാരിയായ സരിക സിംഗ് എന്ന വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയത്.
സരിക സ്‌കൂള്‍ യൂണിഫോം മാനദണ്ഡങ്ങള്‍ ലംഘിച്ചതുകൊണ്ടാണ് നടപടിസ്വീകരിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ താന്‍ ധരിച്ച വള ആഭരണമല്ലെന്നും മതചിഹ്നമാണെന്നുമാണ് സരിക പറയുന്നത്. കൈകള്‍കൊണ്ട് ചീത്ത പ്രവൃത്തികള്‍ ചെയ്യരുതെന്ന സന്ദേശമാണ് വള നല്‍കുന്നതെന്നും സരിക വിശദീകരിയ്‌ക്കുന്നു.
സ്‌കൂള്‍ അധികൃതരുടെ നടപടിയ്‌ക്കെതിരെ നിയമവഴി സ്വീകരിയ്‌ക്കാനൊരുങ്ങുകയാണ് സരികയും മാതാപിതാക്കളും.
ബ്രിട്ടനിലെ സ്‌കൂളുകള്‍ മതചിഹ്നങ്ങളായ ആഭരണങ്ങള്‍ ധരിയ്‌ക്കുന്നത് വിലക്കിയത് മുമ്പും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ബക്കിങ്‌ഹാം ഷെയര്‍സ്‌കൂളില്‍ മുഖം മറച്ചെത്തിയ മുസ്ലിം പെണ്‍കുട്ടിയ്‌ക്കെതിരെയും മറ്റൊരു സ്ഥാപനത്തില്‍ വിശുദ്ധമോതിരം ധരിച്ചെത്തിയ ക്രിസ്റ്റ്യന്‍ വിദ്യാര്‍ത്ഥിനിയെ വിലക്കിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications