Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാര്‍ക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിച്ചു

തിരുവനന്തപുരം: സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കുള്ള പ്രത്യേക പാക്കേജ്‌ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

ഡോക്ടര്‍മാരുമായി ഒരിക്കല്‍ക്കൂടി ചര്‍ച്ചനടത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായി ആരോഗ്യമന്ത്രി പി.കെ ശ്രീമതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭായോഗത്തിന്‌ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യവകുപ്പില്‍ സ്‌പെഷ്യാലിറ്റി അഡ്‌മിനിസ്‌ട്രേറ്റീവ്‌ കേഡര്‍ രൂപീകരിയ്‌ക്കുമെന്നും. ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്‌ ഇത്‌ രൂപീകരിയ്‌ക്കുകയെന്നും ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്കായി 66 പുതിയ തസ്‌തികകള്‍കൂടി സൃഷ്ടിയ്‌ക്കും. സിനീയര്‍ കണ്‍സള്‍ട്ടന്റ്‌ വിഭാഗത്തിലും 50 തസ്‌തികകള്‍ കൂടുതല്‍ സൃഷ്ടിക്കും.

ഡോക്ടര്‍മാരുടെ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കുകയും ജൂനിയില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്‌ 1260രൂപയും മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്‌ 1665രൂപയും സീനിയര്‍ കണ്‍സള്‍ട്ടന്റിന്‌ 2320 രൂപയും ചീഫ്‌ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്‌ 2540രൂപയും ലഭിയ്‌ക്കും. പിജി അലവന്‍സ്‌ 460ല്‍ നിന്നും 1360 രൂപയായും 610ല്‍ നിന്നും 1830രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌-മന്ത്രി അറിയിച്ചു.

ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്‌ കാണിച്ചാല്‍ മാത്രമേ ശംബളം നല്‍കുകയുള്ളുവെന്ന ഉത്തരവ്‌ പിന്‍വലിയ്‌ക്കും എല്ലാവര്‍ഷവും ഏപ്രിലില്‍ സീനിയോറിട്ടി ലിസ്‌റ്റ്‌ പ്രസിദ്ധീകരിയ്‌ക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്‌ മൊബൈല്‍ സിംകാര്‍ഡ്‌ നല്‍കും.

ഗ്രാമീണ മേഖലയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌ 3300 രൂപയും ദുര്‍ഘട പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ 5000 രൂപയും അലവന്‍സ്‌ നല്‍കുമെന്നും ശ്രീമതി പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ പുതിയ സാഹ്യചര്യം സൃഷ്ടിച്ചതിനാല്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+