Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പെണ്ണുങ്ങള്‍ തീക്കളികളിയ്‌ക്കുന്നു

woman play with fireതിരുവനന്തപുരം: ഇവരെ തീകൊണ്ട്‌ കളിക്കുന്നവരെന്ന്‌ തന്നെ പറയാം ഇത്‌ വെറും കളിയല്ല. പലപ്പോഴും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്‌ ഇവര്‍ ഈ തീക്കളികൊണ്ടാണ്‌.

ദീപാവലി ദിനത്തില്‍ കേരളത്തിലും ഇന്ത്യയില്‍ പലയിടത്തുമായി പൊട്ടിത്തീരുന്ന പടക്കങ്ങള്‍ക്കുവേണ്ടിയാണ്‌ ഇവരീ തീക്കളി കളിയ്‌ക്കുന്നത്‌. തീയുടെ ഒരു നോട്ടമെത്തിയാല്‍പ്പോവും ഒരു തീഗോളവും പിന്നീട്‌ ചാരവുമായിപ്പോയേയ്‌ക്കാവുന്ന കുറേ ജീവിതങ്ങള്‍. ഇതൊന്നും ഓര്‍ക്കാതെ ഇവര്‍ വെടിമരുന്ന്‌ ഉണക്കിയ ഓലകളില്‍ പൊതിഞ്ഞ്‌ ഏറ്റവും തീവ്രതയോടെ പൊട്ടുന്ന ഓലപ്പടക്കങ്ങള്‍ ഉണ്ടാക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ഒരുകൂട്ടം സ്‌ത്രീകളാണ്‌ നിത്യവൃത്തിയ്‌ക്കായി ഓലപ്പടക്കങ്ങള്‍ നിര്‍മ്മിയ്‌ക്കുന്നത്‌. ഈ ജോലി ചെയ്യുമ്പോള്‍ ഒരുപാട്‌ കാര്യങ്ങളെ പേടിയക്കേണ്ടതുണ്ട്‌. ഒരു തീപ്പൊരി എവിടുന്നെങ്കിലും പറന്നുവീണാല്‍ എല്ലാം തീര്‍ന്നു.

അതുമാത്രമല്ല നമ്മള്‍ക്ക്‌ വെടിമരുന്ന്‌ നിര്‍മ്മാണത്തിനുള്ള ലൈസന്‍സ്‌ ഉണ്ടെങ്കില്‍പ്പോലും ഇടക്കിടെ ഇതിന്റെ പേരില്‍ പൊലീസുകാര്‍ നടത്തുന്ന അന്വേഷണങ്ങള്‍ സഹിയ്‌ക്കണം. പക്ഷേ ഒക്കെ മാറ്റിവെച്ച്‌ ഞങ്ങള്‍ പണിയെടുക്കുന്നു. ദീപാവലിയുടെ സമയത്ത്‌്‌ പടക്കത്തിന്‌ ഒട്ടേറെ ആവശ്യക്കാരുണ്ട്‌. ഇത്‌ ഞങ്ങള്‍ക്ക്‌ ഒരു അധിക വരുമാനമാണ്‌- പടക്കനിര്‍മ്മാണത്തൊഴിലാളിയായ സുനിത പറയുന്നു. Crakers

കേരളത്തില്‍ പൊതുവേ ഓലപ്പടക്കം എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. ഉണക്കിയ പനയോലകള്‍ക്കുള്ളില്‍ വെടിമരുന്ന്‌ നിറച്ച്‌ ത്രികോണാകൃതിയില്‍ ചുരിട്ടിയുണ്ടാക്കുന്ന പടക്കങ്ങള്‍. സ്‌ത്രീകള്‍ മിക്കവരും ഇത്തരം പടക്കങ്ങളാണ്‌ നിര്‍മ്മിയ്‌ക്കുന്നത്‌. ഇതിന്റെ നിര്‍മ്മാണത്തില്‍ അത്രകണ്ട്‌ അപകടങ്ങള്‍ ഉണ്ടാകാറില്ല.

പലപ്പോഴും ശക്തിയേറിയ പടക്കങ്ങളും മറ്റും നിര്‍മ്മിയ്‌ക്കുന്നിടത്താണ്‌ കൂടിതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. അത്തരം ജോലികള്‍ മിക്കവാറും പുരുഷന്മാരാണ്‌ ചെയ്യുന്നത്‌.

ഈ സമയത്താണ്‌ നല്ല പണിയും പടക്കത്തിന്‌ നല്ല ചെലവും ഉണ്ടാകുന്നത്‌. ദീപാവലിയ്‌ക്കു മുമ്പുള്ള ഒരാഴ്‌ച ശരിയ്‌ക്കും തിരക്കുതന്നെയാണ്‌. ഇവിടെ ഇത്തരം പടക്കങ്ങള്‍ നിര്‍മ്മിയ്‌ക്കുന്ന രണ്ടോ മൂന്നോ സ്ഥലങ്ങള്‍ മാത്രമേയുള്ളു. ദീപാവലിക്കാലം കഴിഞ്ഞാല്‍ പിന്നെയുള്ള ആശ്രയം ക്ഷേത്രോത്സവങ്ങളാണ്‌. -കടയുടമയായ രാമചന്ദ്രന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+