അന്യസ്‌ത്രീകള്‍ക്കൊപ്പം താമസിയ്‌ക്കരുതെന്ന് ജോണിനോട് കോടതി
ലോസ് ആഞ്ചലസ്: ലൈംഗിപീഡനക്കേസില്‍ അറസ്റ്റിലായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് ലോസ് ആഞ്ചലസ് കോടതി ജാമ്യം അനുവദിച്ചു.
ഏതാണ്ട് 201 ലക്ഷം ഡോളറാണ് ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടത്. ആനന്ദ് സ്വന്തം ശരീരത്തില്‍ ഒരു ഇലക്ട്രേണിക് മൊണിറ്റര്‍ ധരിയ്‌ക്കണമെന്നും അനുവാദം കൂടാതെ ലോസ് ആഞ്ചലസ് വിട്ടുപോകരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നുണ്ട്.
കൂടാതെ ബന്ധുക്കളല്ലാത്ത 21വയസ്സ് തികയാത്ത സ്‌ത്രീകളുടെ കൂടെ താമസിയ്‌ക്കാനും അനുവാദമില്ല. ഡിസംബര്‍ 6ന് കേസിന്റെ പ്രാഥമിക വാദം കേള്‍ക്കുന്നതിനായി കോടതിയില്‍ ഹാജരാകാനും ജോണിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മോഡലിംഗിനായി തന്റെയടുത്തെത്തിയ പതിനാലും ഇരുപത്തിയേഴും വരെ പ്രായമുള്ള സ്‌ത്രീകളെ ജോണ്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നാണ് ആരോപണം. കേസില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ 11നാണ് ജോണിനെ അറസ്‌റ്റുചെയ്‌തത്. തുടര്‍ന്ന് ഒക്ടോബര്‍ 4വരെ ജാമ്യമില്ലാതെ ജയിലില്‍ കഴിഞ്ഞു.












Click it and Unblock the Notifications