Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്‌ജയ്‌ ദത്ത്‌ നിര്‍മ്മിച്ച ചൂരല്‍ കസേരകള്‍ ലേലത്തിന്‌

Sanjay Duttപൂനെ: അയല്‍വാസികള്‍ അവരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ കാണിച്ച്‌ നിങ്ങളുടെ മുന്നില്‍ ആളാവാന്‍ ശ്രമിയ്‌ക്കുന്നുണ്ടോ? അവയ്‌ക്ക്‌ പകരം വെയ്‌ക്കാന്‍ തന്റെ കയ്യിലൊന്നുമില്ലല്ലോയെന്ന്‌ നിങ്ങള്‍ ആത്മഗതപ്പെടാറുണ്ടോ?

നിരാശപ്പെടാന്‍ വരട്ടെ, പ്രശസ്‌തനായ ഒരു ബോളിവുഡ്‌ താരം നിര്‍മ്മിച്ച ചൂരല്‍ കസേരകള്‍ കിട്ടിയാല്‍ നിങ്ങള്‍ക്ക്‌ അത്‌ കാണിച്ച്‌ അയല്‍വാസിയെ അസൂയപ്പെടുത്താന്‍ കഴിയുമോ? എങ്കില്‍ വൈകില്ല അത്തരമൊരെണ്ണം നിങ്ങള്‍ക്കും സ്വന്തമാക്കാം.

കസേര നിര്‍മ്മിയ്‌ക്കുന്ന ബോളിവുഡ്‌ താരം ആരെന്നല്ലേ സാക്ഷാല്‍ സഞ്‌ജയ്‌ ദത്ത്‌. ജയില്‍ ജോലിയുടെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ച ചൂരല്‍ കസേരകള്‍ ലേലം ചെയ്യാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌.

ജയില്‍ ജോലിയുടെ ഭാഗമായി ദത്ത്‌ ഏഴു ചൂരല്‍ കസേരകളാണ്‌ നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌. മറ്റു തടവുകാര്‍ നിര്‍മ്മിച്ചതിനേക്കാളും കൂടുതല്‍ തുക ദത്ത്‌ നിര്‍മ്മിച്ച കസേരകള്‍ക്ക്‌ കിട്ടിയേയ്‌ക്കുമെന്നതിനാല്‍ ഇതുവഴി കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ പൂനെയിലെ യെര്‍വാഡ ജയില്‍ അധികൃതര്‍. തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയായിരിക്കും ഈ തുക ചെലവഴിയ്‌ക്കുകയെന്ന്‌ ജയില്‍ അധികൃതര്‍ അറിയിച്ചു.

സാധാരണ തടവുകാര്‍ ഉണ്ടാക്കുന്ന ചൂരല്‍ കസേര ഒന്നിന്‌ 1500 രൂപ മുതല്‍ 2000 രൂപവരെയുള്ള വിലയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. പക്ഷേ ദത്ത്‌ നിര്‍മ്മിയ്‌ക്കുന്നവയ്‌ക്ക്‌ ദത്തിന്റെ താരമൂല്യം കാരണം സ്വാഭാവികമായും കൂടുതല്‍ തുക കിട്ടും.

പക്ഷേ ഇതുവരെ കസേരയുടെ നിര്‍മ്മാണം ദത്ത്‌ പൂര്‍ണ്ണമായും പഠിച്ചിട്ടില്ല. ചൂരലുകള്‍ പര്‌സപരം ബന്ധിയ്‌ക്കുന്ന ജോലിയാണ്‌ അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നതെന്ന്‌ ജയില്‍ സൂപ്രണ്ട്‌ രാജേന്ദ്ര ദമ്‌നെ പറഞ്ഞു. എങ്കിലും ദത്ത്‌ നിര്‍മ്മിച്ച കസേരകള്‍ എന്നപേരിലായിരിക്കും ഇവ ലേലം ചെയ്യുക.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+