Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കേജ്‌ സ്വീകാര്യമല്ല, ഡോക്ടര്‍മാര്‍ സമരം തുടരുന്നു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യാലിറ്റി കേഡറും പ്രത്യേക പാക്കേജും മുന്നോട്ടുവെച്ചെങ്കിലും ഡോക്ടര്‍മാര്‍ സമരം തുടരുന്നു.

സര്‍ക്കാര്‍ ഏകപക്ഷീയമായി രൂപപ്പെടുത്തിയ പാക്കേജ്‌ സ്വീകാര്യമല്ലാത്തതിനാലാണ്‌ സമരം തുടരുന്നതെന്ന്‌ കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു. എന്‍ട്രികേഡറിലെ അടിസ്ഥാന ശംബളം വര്‍ദ്ധിപ്പിക്കാത്തതും സമരം തുടരാന്‍ കാരണമാണെന്ന്‌ സംഘടന വ്യക്തമാക്കിയിട്ടുണ്ട്‌.

ഒക്ടോബറിലെ ശംബളം നിഷേധിച്ചതു പിന്‍വലിച്ച്‌ ഉത്തരവ്‌ ഇറക്കിയാല്‍ മാത്രമേ സര്‍ക്കാറുമായി ചര്‍ച്ചകളില്‍ പങ്കെടുക്കുകയുള്ളു. ആരോഗ്യമന്ത്രി 2006ല്‍ ഒപ്പിട്ടുനല്‍കിയ ധാരണാപത്രത്തില്‍ സ്‌പെഷല്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കേഡര്‍ നടപ്പാക്കുന്നതോടൊപ്പം സ്‌കെയിലുകള്‍ പുനക്രമീകരിയ്‌ക്കാമെന്ന്‌ ഉറപ്പും നല്‍കിയിരുന്നു. അതിനായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്‌.

പുതിയ പ്രഖ്യാപനപ്രകാരം കുറെ സ്‌പഷലിസ്റ്റ്‌ ഡോക്ടര്‍മാരുടെ തസ്‌തികയ്‌ക്ക്‌ പുതിയ പേര്‌ കിട്ടുമെന്നല്ലാതെ മറ്റൊരു നേട്ടവും ഇല്ല. നാമമാത്രമായി അലവന്‍സ്‌ വര്‍ദ്ധിപ്പിച്ചതല്ലാതെ സംഘടനയുടെ പ്രധാന ആവശ്യമായ ശംബള സ്‌കെയില്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല- സംഘടനാഭാരവാഹികള്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+