കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശേരി ക്രമസമാധാന പാലനം ശക്തമാക്കി: മന്ത്രി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിയില്‍ സമാധാനം പുനസ്ഥാപിയ്‌ക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

അക്രമം അടിച്ചമര്‍ത്തുന്നതിന്‌ പൊലീസിന്‌ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌. സമാധാനശ്രമങ്ങളുമായി സഹകരിയ്‌ക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിയ്‌ക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

തലശേരിയില്‍ നടന്ന രാഷ്‌്‌ട്രീയ സംഘട്ടനത്തില്‍ വെട്ടേറ്റ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി വെള്ളിയാഴ്‌ച മരിച്ചു. പൊന്ന്യം സ്വദേശി പാറായി പവിത്രനാണ്‌(45)മരിച്ചത്‌. കോഴിക്കോട്‌ ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പവിത്രന്‍. പവിത്രന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം ശനിയാഴ്‌ച തലശ്ശേരിയില്‍ ഹര്‍ത്താല്‍ ആചരിയ്‌ക്കുകയാണ്‌.

തിങ്കളാഴ്‌ച സിപിഎം പ്രവര്‍ത്തകനായ സുധീര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ പിറ്റേദിവസം ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിരുന്നു. ഹര്‍ത്താല്‍ ആചരണത്തിനിടെയാണ്‌ പവിത്രന്‌ വെട്ടേറ്റത്‌. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ശനിയാഴ്‌ച പവിത്രന്റെ വീട്‌ സന്ദര്‍ശിയ്‌ക്കുന്നുണ്ട്‌.

ഹര്‍ത്താല്‍ സമാധാനപരം

പവിത്രന്റെ മരണത്തെത്തുടര്‍ന്ന്‌ തലശേരി നിയോജകമണ്ഡലത്തിലും മാഹി, പിണറായി പഞ്ചായത്ത്‌ എന്നിവിടങ്ങളിലും സിപിഎം ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ സമാധാന പരമാണ്‌.

വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയതായി സിപിഎം വെള്ളിയാഴ്‌ച അറിയിച്ചിരുന്നു. കടകള്‍ അടഞ്ഞുകിടക്കുകയാണ്‌. രാവിലെ ആറ്‌മണിമുതല്‍ വൈകീട്ട്‌ ആറുമണിവരെയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌.

പവിത്രന്‍ കൂടി മരിച്ച സാഹചര്യത്തില്‍ തലശേരിയില്‍ പൊലീസ്‌ സന്നാഹം ശക്തമാക്കിയിട്ടുണ്ട്‌. ശനിയാഴ്‌ച രാവിലെ മൂന്ന്‌ പ്ലാറ്റൂണ്‍ പൊലീസ്‌ സേനയെക്കൂടി തലശേരിയില്‍ വിന്യസിച്ചു.

എഡിജിപി ജംഗ്‌ പാംഗി, ഐജി എ. ഹേമചന്ദ്രന്‍, എസ്‌പി മാത്യു പോളികാര്‍പ്പ്‌ എന്നിവര്‍ തലശേരിയില്‍ത്തന്നെ ക്യാംപ്‌ ചെയ്‌ത്‌ ക്രമസമാധാനപാലനത്തിന്‌ നേതൃത്വം നല്‍കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X