Get Updates
Get notified of breaking news, exclusive insights, and must-see stories!

അവതാരകയ്‌ക്കു പീഡനം, മോഡലിനെതിരെ അന്വേഷണം

തിരുവനന്തപുരം: മുമ്പ്‌ ഒരു യുവാവിനെതിരെ പിഡനാരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയ ചാനല്‍ അവതാരക വീണ്ടും ഒരു മോഡലിംഗ്‌ താരത്തിനെതിരെ പരാതിയുമായി രംഗത്ത്‌. പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പൊലീസ്‌ യുവാവിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ എറണാകുളം സ്വദേശിയായ മോഡലിനെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി പൂജപ്പുര പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കുറച്ചുകാലം മുമ്പ്‌ ഇതേരീതിയില്‍ത്തന്നെ മറ്റൊരു യുവാവിനെതിരെ ആരോപണങ്ങളുമായി ഇവര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ്‌ യുവതി പുതിയ ആരോപണം ഉന്നയിച്ചിരിയ്‌ക്കുന്നത്‌.

മറ്റൊരു പ്രമുഖ ചാനലിലെ ജോലിക്കാരിയായിരുന്നപ്പോള്‍ ഇന്റര്‍നെറ്റ്‌ ചാറ്റിംഗിലൂടെയാണ്‌ ഇവര്‍ ഈ യുവാവുമായി പരിചയപ്പെട്ടത്‌. മോഡലിംഗ്‌ രംഗത്ത്‌ ശ്രദ്ധേയനായ ഇയാള്‍ ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. യുവതിയെ വിവാഹം ചെയ്യാമെന്ന്‌ മോഡല്‍ അവരുടെ വീട്ടുകാരെയും അറിയിച്ചിരുന്നത്രേ.

വിവാഹം ചെയ്യാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്‌. യുവതിയുടെ കയ്യിലുണ്ടായിരന്ന ക്യാമറയും വിലപിടിപ്പുള്ള മറ്റുപല വസ്‌തുക്കളും തട്ടിയെടുത്ത യുവാവ്‌ വിദേശത്ത്‌ പോകാനെന്ന്‌ പറഞ്ഞ്‌ യുവതിയുടെ കയ്യില്‍ നിന്നും പണവും വാങ്ങിയിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു. പിന്നീട്‌ കാരണമെന്തെന്നറിയിക്കാതെ വിവാഹവാഗ്‌ദാനം പിന്‍വലിയ്‌ക്കുകയായിരുന്നുവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+