Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടന്മാരേ കീശകള്‍ ചരിത്രമാകാന്‍ പോകുന്നു!!

Pocketലണ്ടന്‍: കീശ ചരിത്രമാകാന്‍ പോകുകയാണത്രേ! കയ്യില്‍ക്കിട്ടുന്നതെന്തും കുപ്പായത്തിന്റെ കീശയില്‍ തിരകിക്കയറ്റി, എല്ലാ കീശയിലാക്കാനുള്ള വ്യഗ്രത പുരുഷന്മാര്‍ മാറ്റിവെയ്‌ക്കുന്നത്‌ തന്നെയാകും നല്ലത്‌.

അല്ലെങ്കില്‍ ഇനി വാങ്ങുന്ന കുപ്പായങ്ങളില്‍ കീശയുണ്ടെന്ന്‌ കരുതി വല്ലതും നിക്ഷേപിയ്‌ക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ കീശപോയിട്ട്‌ കീശയുടെ അടയാളം പോലും കണ്ടില്ലെന്ന്‌ വരും.

ആകെ ആശയക്കുഴപ്പം വരുന്നുണ്ടല്ലേ. കാര്യം വളരെ നിസ്സാരമാണ്‌ കാശു കൈകാര്യം ചെയ്യുന്നത്‌ പുരുഷന്മാര്‍ക്ക്‌ മാത്രം പറ്റിയ പണിയാണെന്ന രീതിയില്‍ അവരുടെ കുപ്പായങ്ങളുടെ നെഞ്ചില്‍ തുന്നിച്ചേര്‍ത്ത കീശകള്‍ ഇല്ലാതാകാന്‍ പോകുന്നു.

കീശ തുന്നിച്ചേര്‍ത്താല്‍ തുണിയിലെ നൂലിഴകളുടെ ആയുസ്സ്‌ കുറയുമെന്നാണ്‌ തയ്യല്‍ക്കാര്‍ പറയുന്നത്‌. കീശയുള്ള ഷേര്‍ട്ടുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട്‌ കൂടിവരുകയാണെന്നാണ്‌ യുകെയില്‍ ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്‌.

വന്‍കിട നഗരങ്ങളില്‍ കീശവെച്ച കുപ്പായങ്ങള്‍ വാങ്ങാന്‍ കിട്ടാതെവരുന്നു. നെഞ്ചില്‍ ഞാനിവിടെയുണ്ടെന്ന ഭാവത്തില്‍ ഇരിപ്പുറപ്പിക്കുന്ന കീശകള്‍ ഇല്ലാതാവുന്നതോടെ തങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നാണ്‌ യുകെയിലെ ചില മുതിര്‍ന്ന ആളുകള്‍ പറയുന്നത്‌.

കാരണം ചെറിയ പ്രായത്തില്‍ നമുക്ക്‌ ഫാഷനോട്‌ ഭ്രമം തോന്നാം. പക്ഷേ ഒരു പ്രത്യേക പ്രായത്തിലെത്തുമ്പോള്‍ ആ ഭ്രമം മാറി നമ്മള്‍ കൂടുതലും സുരക്ഷിതവും ഉപയോഗപ്രദവുമായി വസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കും.

കീശയ്‌ക്കാണെങ്കില്‍ കുപ്പായത്തില്‍ നല്ല പ്രാധാന്യവുമുണ്ട്‌. കൊള്ളാവുന്ന വസ്‌തുക്കളൊക്കെ അതിലിട്ട്‌ കയ്യും വീശി നടക്കാം. അപ്പോള്‍ കീശിയില്ലാതാകുമ്പോള്‍ ഇതൊക്കെ എവിടെ സൂക്ഷിക്കുമെന്നാണ്‌ കീശപ്രണയികളായ പഴയ ആളുകള്‍ ചോദിയ്‌ക്കുന്നത്‌.

പത്തുവര്‍ഷത്തിനിടെ മാര്‍ക്‌സ്‌ ആന്റ്‌ സ്‌പെന്‍സറിന്റെ കീശയുള്ള ഷേര്‍ട്ടുകള്‍ 90 ശതമാനം വരെവിറ്റുപോയിട്ടുണ്ട്‌. എന്നാല്‍ 2007ല്‍ കീശയുള്ള വെറും 25ശതമാനം ഷേര്‍ട്ടുകള്‍ മാത്രമാണ്‌ വിറ്റഴിഞ്ഞത്‌- മാര്‍ക്‌്‌സ്‌ ആന്റ്‌ സ്‌പെന്‍സര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ടില്ലേ കീശ പോകുന്ന പോക്ക്‌!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+