മുന്‍മുഖ്യന്‍ ഇനി ഉപമുഖ്യന്‍
ബാംഗ്ലൂര്‍: ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം കൈമാറാന്‍ തയ്യാറാകാതെ രാജിവച്ച കുമാരസ്വാമി കര്‍ണാടകത്തില്‍ ബിജെപിയുമായി വീണ്ടും ചേര്‍ന്നുണ്ടാക്കുന്ന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകും.
യെദിയൂരപ്പയുടെ നേതൃത്വത്തില്‍ അധികാരത്തില് വരുന്ന ബിജെപി-ദള്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവാനുള്ള അവസരമാണ് കുമാരസ്വാമിക്ക് കൈവന്നിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ദളില്‍ തര്‍ക്കമുണ്ടെങ്കിലും ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ കുമാരസ്വാമിക്കാണ്.
തിങ്കളാഴ്ചയാണ് കര്‍ണാടകത്തില്‍ ബിജെപി-ദള്‍ മന്ത്രിസഭ സ്ഥാനമേല്‍ക്കുന്നത്. കുമാരസ്വാമിയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
കുമാരസ്വാമിയുടെ മൂത്ത സഹോദരന്‍ എച്ച് ഡി രേവണ്ണ, മുതിര്‍ന്ന നേതാവ് ചേലുവരയ്യസ്വാമി എന്നിവരും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിനുണ്ടായിരുന്നു. രേവണ്ണയും കുമാരസ്വാമിയും തമ്മില്‍ നേരത്തെ തന്നെ അധികാര വടംവലി നിലനില്‍ക്കുന്നുണ്ട്.
അതിനിടെ ബിജെപിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുന്നതിനെ എതിര്‍ക്കുന്ന ദള്‍ നേതാവ് എം.പി.പ്രകാശിനെ കണ്ട യെഡിയൂരപ്പ മന്ത്രിസഭയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications