Get Updates
Get notified of breaking news, exclusive insights, and must-see stories!

വില കുതിച്ചുകയറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അരി, പച്ചക്കറി, പലവ്യഞ്ജന വസ്തുക്കള്‍ എന്നിവയുടെ വില കുതിച്ചുകയറുന്നു. വില നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സ്വീകരിക്കുന്ന നടപടികളൊന്നും ഫലം കാണുന്നില്ല.

അരിക്ക് രണ്ടു രൂപ വില കൂടിയിട്ടുണ്ട്. പച്ചക്കറി, പലവ്യഞ്ജന വസ്തുക്കള്‍ക്ക് 15 മുതല്‍ 25 ശതമാനം വിലകയറിയിട്ടുണ്ട്. ആന്ധ്രയിലെ മില്ലുടമകളും സര്‍ക്കാരും തമ്മിലുളള പ്രശ്നമാണ് അരിക്ക് വില കൂടാന്‍ കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും നെല്ല് സംഭരണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകളും വിലക്കയറ്റത്തിന് കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു.

വിവിധയിനം അരികള്‍ക്ക് കിലോഗ്രാമിന് രണ്ട് രൂപ കൂടിയിട്ടുണ്ട്. പച്ചക്കറിക്കും വില കുതിച്ചു കയറിയിരിക്കുകയാണ്. ബീന്‍സിനും പച്ചമുളകിനും കിലോക്ക് 40 രൂപയാണ് വില.

വിലക്കയറ്റം നിയന്ത്രിക്കാന‍് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഇടപെടലുകളെല്ലാം പരാജയമാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളെല്ലാം ദയനീയമായി പരാജയപ്പെടും വിധമാണ് വില കുതിച്ചുകയറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+