ലോകബാങ്കുമായി ഇടതു സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ലോകബാങ്ക് സഹായ പദ്ധതി സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഇടതുമുന്നണി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
വായ്പ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു മുമ്പ് ലോകബാങ്കുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
വായ്പ സംബന്ധിച്ച ആകര്‍ഷകമായ ഘടകം 0.25 ശതമാനം പലിശ നിരക്കില്‍ 40 വര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതിയെന്നതാണ്. വായ്പയുടെ മറ്റ് ഉപാധികള്‍ ലഭ്യമല്ല. അതിനാല്‍ ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 500 കോടി രൂപയുടെ ലോകബാങ്ക് സഹായമാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും അത് ആയിരം കോടി വരെ ഉയരാം.
ലോകബാങ്ക് നിര്‍ദേശം പരിഗണിക്കുകയേ വേണ്ട എന്നൊരു നിലപാട് എല്‍ഡിഎഫിനില്ലെന്നും അതിനാലാണ് ചര്‍ച്ചക്ക് നിര്‍ദേശിച്ചതെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.












Click it and Unblock the Notifications