കവിയൂര്‍ പൊന്നമ്മയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
കൊച്ചി: ചാലക്കുടിയിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ അപകടത്തില്‍പ്പെട്ടു.
അങ്കമാലി പൊങ്ങത്ത് ദേശീയപാതയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ ലോറി ഇടിയ്‌ക്കുകയായിരുന്നു.
സീരിയല്‍ താരം ഉഷാദേവിയും പൊന്നമ്മയോടൊപ്പം കാറിലുണ്ടായിരുന്നു. രണ്ടുപേരെയും നിസാര പരുക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചാലക്കുടിയില്‍ നടക്കുന്ന ഒരു സീരിയലിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇരുവരും.












Click it and Unblock the Notifications