Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ കടുത്ത ഭീഷണിയില്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേയ്‌ക്കാവുന്ന തരത്തില്‍ ബേബി ഡാമിന്റെ അടിത്തറയില്‍ വന്‍ ചോര്‍ച്ച കണ്ടെത്തി.

അണക്കിട്ടിലെ ചോര്‍ച്ചയുടെ അളവില്‍ ക്രമാതീതമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ബേബി ഡാമിലെ ചോര്‍ച്ചയുടെ ഫലമായി അണക്കെട്ടിന്റെ സുരക്ഷ കുടത്ത ഭീഷണി നേരിടുകയാണെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട്‌ ഈ ആഴ്‌ച ജലവിഭവമന്ത്രിയ്‌ക്ക്‌ സമര്‍പ്പിയ്‌ക്കും.

ബേബിഡാമിന്റെ താഴ്‌ഭാഗത്ത്‌ അടിത്തറയിലൂടെയാണ്‌ വന്‍തോതില്‍ വെള്ളം ചോരുന്നത്‌. അടിത്തട്ടിലെ പൊടിഞ്ഞ പാറകള്‍ക്കിടയിലൂടെ വെള്ളം ഒഴുകിവരുന്നതുമൂലം പാറകളുടെ തരികള്‍ കാലക്രമത്തില്‍ ഒഴുകിപ്പോകുമെന്ന്‌ സമിതി ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ 136 അടിയില്‍ കൂടിയതും വെള്ളത്തിന്റെ ഒഴുക്ക്‌ വര്‍ധിച്ചതും കാരണം കാലക്രമത്തില്‍ വിള്ളലുകള്‍ വലുതായി പ്രധാന അണക്കെട്ടിലെ വെള്ളം ശക്തിയോടെ പുറത്തേയ്‌ക്ക്‌ ഒഴുകുന്നതോടെ ബേബി ഡാം കരുമെന്നാണ്‌ സമിതിയംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

ഈ സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ തൊട്ടടുത്ത മണ്ണുകൊണ്ടുള്ള അണക്കെട്ടും മുല്ലപ്പെരിയാല്‍ അണക്കെട്ടു തന്നെയും തകരാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+