സിപിഎമ്മിനെതിരെ പുറത്താക്കപ്പെട്ടവരുടെ സിപിഎം
കുന്നംകുളം: സിപിഎമ്മില്‍ നിന്നും പലപ്പോഴായി പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചു. ക്രിയേറ്റീവ് പീപ്പിള്‍ ഫോര്‍ മാര്‍ക്‌സിസം(സിപിഎം) എന്നാണ് പുതിയ സംഘടനയുടെ പേര്.
സിപിഎമ്മില്‍ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട കവി ഉമേഷ് ബാബുവാണ് സംഘടനാ പ്രഖ്യാപന കണ്‍വന്‍ണന്‍ ഉദ്‌ഘാടനം ചെയ്‌തത്.
കുറ്റം ചെയ്‌തതിന്റെ പേരിലല്ല കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്‌തതിന്റെ പേരിലാണ് എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഒരു കമ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആള്‍ അതേ പാര്‍ട്ടിയില്‍ ശക്തനായ നേതാവായി മാറിയ സംഭവം നടന്നത് നമ്മുടെ നാട്ടില്‍ത്തന്നെയാണ്.
കവിത എന്താണ് മനുഷ്യനോട് പറയുന്നതെന്നല്ല കവിത വായിച്ച് കവിതയെ എങ്ങനെ ശരിപ്പെടുത്താം എന്നാണ് നേതാക്കള്‍ ചിന്തിയ്‌ക്കുന്തന്- അദ്ദേഹം പറഞ്ഞു.
കണ്‍വന്‍ഷനില്‍ നൂറോളം പേര്‍ പങ്കെടുത്തു. സംഘടനാ ഭാരവാഹികളെയും തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications