വിദേശയാത്രയ്‌ക്കിടെ ബ്രിട്ടീഷുകാര്‍ക്ക് ഒന്നിലേറെ ലൈംഗിക പങ്കാളികള്‍
ലണ്ടന്‍: ബ്രിട്ടീഷ് ജനതയില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ വിദേശയാത്രകള്‍ക്കിടെ പുതിയ ലൈംഗിക പങ്കാളികളെ സ്വീകരിയ്‌ക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.
ഈ ജീവിതശൈലി ജനതയില്‍ എച്ച്‌ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ പടര്‍ന്നുപിടിയ്‌ക്കാന്‍ കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഈ രീതി എച്ചഐവി പരത്തില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ എച്ച്‌ഐവി മാത്രമല്ല മറ്റുപലതരം ലൈംഗിക സംബന്ധമായ രോഗങ്ങളും ഈ ജീവിത ശൈലിയില്‍ നിന്നും പിടിപെട്ടേയ്‌ക്കുമെന്ന കാര്യത്തില്‍ ഇവര്‍ ബോധവാന്മാരല്ല.
ഇപ്പോള്‍ വിമാനയാത്രാ നിരക്കുകള്‍ വളരെ കുറവായതാണ് യുവാക്കള്‍ക്കിടയില്‍ വിദേശയാത്രാഭ്രമം കൂടാന്‍ കാരണമാകുന്നത്- ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളെജിലെ ഡോക്ടര്‍ കാതറിന്‍ മാര്‍കര്‍ പറയുന്നു.
16-24 വയസ്സിനിടയിലുള്ള 22ശതമാനം പുരുഷന്മാരും 17 ശതമനം സ്‌ത്രീകളും അഞ്ചുവര്‍ഷത്തിനുള്ളില്‍ നടത്തിയ വിദേശയാത്രകളില്‍ പലപ്പോഴും പുതിയ ലൈംഗിക പങ്കാളികളെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്- സെക് ഷ്വലി ട്രാന്‍സ്‌മിറ്റഡ് ഇന്‍ഫെക്ഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലൈംഗികതയോടുള്ള മനോഭാവവും ജീവിതരീതിയും സംബന്ധിച്ച് ആയിരത്തോളം പേരാണ് സര്‍വ്വേയില്‍ പ്രതികരിച്ചത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനില്‍ ലൈംഗികരോഗങ്ങള്‍ കൂടുതലാണ്.
വിദേശയാത്രയ്‌ക്കിടയിലും സുരക്ഷിതമായ ലൈംഗിക ബന്ധം സ്വീകരിയ്‌ക്കുന്നതിന് ട്രാവല്‍ ആന്റ് സെക് ഷ്വല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ കൂടുതലായി പ്രവര്‍ത്തിയ്‌ക്കണമെന്നാണ് കാതറിനും സഹപ്രവര്‍ത്തകരും പറയുന്നത്.












Click it and Unblock the Notifications