Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നസുന്ദരിയെ തിരഞ്ഞ് യുവാവിന്‍റെ വെബ് സൈറ്റ്

Patrick Mobergന്യൂയോര്‍ക്കിലെ ജനങ്ങള്‍ ഇപ്പോഴും അതിശയിയ്ക്കുകയാണ് എങ്ങനെ ഈ യുവാവ് ഇത്രപെട്ടന്ന് ഇത് സാധിച്ചുവെന്ന്. എണ്‍പത് ലക്ഷം പേരില്‍ നിന്നും ഒരു മിന്നല്‍ പിണര്‍ പോലെ തന്‍റെ കണ്ണുകള്‍ക്കുമുന്നില്‍ വന്ന് മറഞ്ഞുപോയ ഒരു സുന്ദരിയെ കണ്ടെത്തുക. അതും ദിവസങ്ങള്‍ക്കകം.

തിരക്കിനിടെ മിന്നിമറഞ്ഞ തന്‍റെ സ്വപ്നകാമുകിയെ കണ്ടെത്താന്‍ ഒരു വെബ് സൈറ്റ് തന്നെ തുടങ്ങുക, സൂചനകളായി വെറും അടയാളങ്ങള്‍ മാത്രം നല്‍കി കാത്തിരിപ്പ് ഒടുക്കം അനേക ലക്ഷം ജനങ്ങള്‍ക്കിടയില്‍ നിന്നും അവളെ കണ്ടെത്തുക!

എത്ര ആശ്ചര്യകരമായിരിയ്ക്കുന്നുവെന്നാണ് പാട്രിക് എന്ന യുവാവിനെയോര്‍ത്ത് ന്യൂയോര്‍ക്കിലെ ഓരോ മനുഷ്യരും അത്ഭുതപ്പെടുന്നത്.

ഇരുപത്തിയൊന്നുകാരനായ പാട്രിക് മോബെര്‍ഗ് ഒരു വെബ് ഡിസൈനറാണ്. നവംബര്‍ നാലിന് ഞായറാഴ്ച രാത്രിയാണ് പാട്രിക് മാന്‍‌ഹാട്ടനിലെ ഭൂഗര്‍ഭ തീവണ്ടിയില്‍ യാത്രചെയ്യുന്നതിനിടെ മോഹിപ്പിക്കുന്ന ഒരു സുന്ദരിയെ കണ്ടത്.Patrick's website

രൂപം കണ്ണിലുടക്കി അതിശയത്തില്‍ നിന്നും തിരിച്ചെത്തി വീണ്ടും നോക്കുന്പോള്‍ സുന്ദരിയെ കാണാനില്ല. തീവണ്ടിയില്‍ നല്ല തിരിക്കായിരുന്നു. പക്ഷേ ആദ്യ കാഴ്ചയില്‍ത്തന്നെ ഈ രൂപം പാട്രിക്കിന്‍റെ ഉള്ളില്‍ പതിഞ്ഞു. ചുവന്ന കവിളുകള്‍ നീല ഷോട്സ് , നീല ടൈറ്റ്സ് , മുടിയില്‍ ഒരു ചുവന്ന പൂവ്, രാത്രി കഴിഞ്ഞിട്ടും ഒന്നും പാട്രിക്കിന്‍റെ മനസ്സില്‍ നിന്നും മാഞ്ഞുപോയില്ല.

മനസ്സില്‍ പതിഞ്ഞുപോയ ആ രൂപത്തിന്‍റെ ഉടമയെ കണ്ടെത്തണമെന്നുതന്നെ പാട്രിക് ഉറപ്പിച്ചു. അതിനായി ഒരു വെബ് സൈറ്റ് ( ) ആരംഭിച്ചു. മനസ്സില്‍ പതിഞ്ഞ സുന്ദരിയുടെ ചിത്രം വരച്ച് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒപ്പം തന്നെ മൊബൈല്‍ ഫോണ്‍ നന്പറും എഴുതിച്ചേര്‍ത്തു. സഹായിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഈ സന്ദേശം കൈമാറണമെന്ന അപേക്ഷയും സൈറ്റില്‍ എഴുതിവെച്ചു.

സന്ദേശങ്ങളുടെ പ്രവാഹം

സൈറ്റ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പാട്രികിനെ തേടി നിരവധി ഇ-മെയിലുകളും ഫോണ്‍ കോളുകളും എത്തി. സ്വപ്നകാമുകിയെ തേടുന്ന പാട്രിക്കിനോടുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ വരെ മറുപടിക്കൂട്ടത്തിലുണ്ടായിരുന്നു.

Patrick's dream girl- Camille Hayton പലരും പറഞ്ഞു പാട്രിക് നീ കണ്ടത് എന്നെയല്ല, പക്ഷേ നിന്‍റെ മനസ്സ് എനിയ്ക്ക് വേണം, സ്വപ്നസുന്ദരിയ്ക്കു പകരം എന്നെ സ്വീകരിയ്ക്കൂ..... ഇങ്ങനെ പലതരം ആവശ്യങ്ങളും അഭിപ്രായങ്ങളും പാട്രിക്കിന് കിട്ടി.

കാത്തുകാത്തിരിക്കെ അതാവരുന്നു ചൊവ്വാഴ്ച രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ . വിളിച്ചത് പാട്രിക്കിന്‍റെ സ്വപ്നസുന്ദരിയുടെ സുഹൃത്ത്. കാര്യങ്ങളൊക്കെ അന്വേഷിച്ചതിന് പിന്നാലെ ആ സുഹൃത്ത് തിരിച്ചറിയുന്നതിനായി പാട്രിക്കിന് യുവതിയുടെ ചിത്രം അയച്ചുകൊടുത്തു.

അതെ പാട്രിക് അതിശയിച്ചുപോയത്രേ. കാത്തുകാത്തിരുന്ന അതേ സ്വപ്നസുന്ദരി... പേര് കാമില്ല ഹൈടന്‍, വയസ്സ് 22. യുവതിയും പാട്രിക്കുമായി സംസാരിച്ചു. കഥകളൊക്കെ പറഞ്ഞു. പക്ഷേ ഇനിയെന്താണ് സംഭവിയ്ക്കാന്‍ പോകുന്നതെന്ന് പാട്രിക്കിനുതന്നെ അറിയില്ല.

എന്തായാലും വെബ് സൈറ്റ് വഴിയുള്ള അന്വേഷണം നിര്‍ത്താന്‍ തന്നെ യുവാവ് തീരുമാനിച്ചു. ഇപ്പോഴും തുടരുന്ന ഇ-മെയില്‍ പ്രവാഹം നിര്‍ത്താനായി സൈറ്റ് ഇനി അപ് ഡേറ്റ് ചെയ്യില്ലെന്ന് പാട്രിക് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+